കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പ്രകോപനവുമായി രാഹുൽ ഈശ്വർ; ശബരിമലയില്‍ ഒരു ദിവസം കൂടി സമരം , വിശ്വാസികൾ മുന്നോട്ട് വരണം...

Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ ഒരു ദിവസം കൂടി പ്രതിരോധിക്കാനും സമരം ചെയ്യാനും വിശ്വാസികൾ മുന്നോട് വരണമെന്ന് രാഹുൽ ഈശ്വർ. അങ്ങിനെ സമരം ചെയ്താൽ അത് ചരിത്ര വിജയമാകുമെന്നും സുപ്രീംകോടതി തങ്ങൾക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴികളിലെ പല സ്ഥലങ്ങളിൽ നിന്നുമുള്ള വീഡിയോകളാണ് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

<strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!</strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

പോലീസിനെ പ്രകോപിച്ചും രാഹുൽ ഈശ്വർ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഈ സമയം കൂടി മറികടക്കാനായാൽ 13 ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വീണ്ടും ശബരിമല സന്നിധാനത്തേക്ക് എത്താനുള്ള വഴിയെത്തി. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് വീഡിയോയിൽ രാഹുൽ ഈശ്വർ പറയുന്നുണ്ട്.

തിങ്കളാഴ്ച നട തുറയ്ക്കും


ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കും. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയാണ് പ്രതിഷേധ പരിപാടികൾക്ക് വിശ്വാസികൾ എത്തണമെന്ന് രാഹുൽ ഈശ്വർ പറയുന്നത്. തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

സുരക്ഷയ്ക്കായി നൂറോളം വനിതാ പോലീസുകാരുൾപ്പടെ ആയിരത്തി അഞ്ഞൂറിലധികം പോലീസുകാർ ശബിരമലയിലും പരിസരത്തും ഡ്യൂട്ടികുണ്ടാകും. കഴിഞ്ഞ പ്രാവശ്യത്തെപോലെ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ പങ്കാളികളായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

വിധിയെ പരാജയപ്പെടുത്താൻ നീക്കം

വിധിയെ പരാജയപ്പെടുത്താൻ നീക്കം


പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പോലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്. മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും


നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത് അക്രമം നടത്തിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. 10 കെഎസ്ആര്‍ടിസി ബസുകളും 13 പൊലീസ് വാഹനങ്ങളും അടിച്ച് തകര്‍ത്തിരുന്നു. സംഭവസ്ഥലത്തും നിന്നും അറസ്റ്റ് ചെയ്ത ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

English summary
Rahul Easwar's facebook live for sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X