കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു ജനസംഖ്യ 60 ശതമാനത്തിൽ നിന്ന് 54 ആയി'; 100 വർഷം കഴിഞ്ഞാൽ ഹിന്ദുക്കൾക്ക് വംശനാശമെന്ന് രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുത്തനെ താഴെ പോവുകയാണെന്ന് രാഹുൽ ഈശ്വർ. ആരോഗ്യകരമായ ഫെർട്ടിലിറ്റി റെയ്റ്റ് എന്നത് 2-3 ആണ്. ഹിന്ദുക്കൾ ഇതിൽ നിന്നും അപകടകരമായ രീതിയിൽ താഴോട്ട് പോയി. സ്ഥിതി തുടർന്നാൽ 100 വർഷം കഴിഞ്ഞാൽ ഹിന്ദുക്കൾക്ക് വംശനാശം സംഭവിക്കുമെന്നും രാഹുൽ ആരോപിച്ചു. മീഡിയ വൺ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ചർച്ചയിൽ പറഞ്ഞത്

1


'ഇന്ത്യയിലും കേരളത്തിലും മുസ്ലീം ജനസംഖ്യ കുറയുന്നില്ല. എന്നാൽ കേരളത്തിലും ഇന്ത്യയിലും ഹിന്ദു ജനസംഖ്യ ക്രമാധീതമായി കുറയുന്നുണ്ട്.കേരളത്തിൽ ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റെയ്റ്റ് 1.2-1.4 ആണ്, ക്രിസ്ത്യാനികളുടേത് 1.6-1.8, മുസ്ലീങ്ങളുടേത് 2.3-2.5 ആണ്. മുസ്ലീങ്ങളുടേത് ആരോഗ്യകരമായ ഫെർട്ടിലിറ്റി റെയ്റ്റ് ആണ്.2.1 എന്നതാണ് ആരോഗ്യകരമായ റെയ്റ്റ്. അതിൽ നിന്നും ഹിന്ദുക്കൾ താഴേക്ക് പോയിരിക്കുന്നു.

കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്

2

2020 ലെ ആനുവൽ വൈറ്റൽ സ്റ്റാറ്ററ്റിക്സ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ മുസ്ലീം ജനസംഖ്യയിൽ നിന്ന് ഏകദേശം ഒരുലക്ഷത്തി തൊണ്ണൂറ്റാറായിരത്തി ഒരുനൂറ്റി മുപ്പത്തെട്ട് കുട്ടികൾ ഉണ്ടായെന്നാണ്. അത് നോർമലാണ്. എന്നാൽ ഹിന്ദു ജനസംഖ്യയിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരത്തി നാന്നൂറ്റി പത്ത് കുട്ടികളാണ് ഉണ്ടായത്. അതായത് മുസ്ലീം ജനസംഖ്യയെക്കാൾ ഇരട്ടി ജനസംഖ്യയുള്ള ഹിന്ദുക്കളിൽ കുറവ് കുട്ടികളാണ് ഉണ്ടായത്.

3


ജനസംഖ്യ എന്നത് ഒരു മുതൽകൂട്ടാണ്. ജനസംഖ്യ ബാധ്യത ആണെന്ന് നമ്മളെ പഠിപ്പിച്ചത് പാശ്ചാത്യശക്തികളാണ്. ഓവർ പോപുലേഷനും അണ്ടർപോപുലേഷനും ഒരുപോലെ പ്രശ്നമാണ്. 2-3 എന്നതാണ് നമ്മുക്ക് വേണ്ട ഹിന്ദു ഫേർട്ടിലിറ്റി റെയ്റ്റ്. ഇല്ലെങ്കിൽ 100 വർഷം കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദു ജനസംഖ്യയ്ക്ക് വംശനാശം സംഭവിക്കും.

4

60 വർഷം മുൻപ് കേരളത്തിലെ ജനസംഖ്യ 17 ശതമാനമാണ്. ഇന്നത് 27 ശതമാനമായി.ക്രിസ്ത്യാനികൾ 21 ഇന്ന് 18 ശതമാനം. ഹിന്ദുക്കൾ 61 ശതമാനം ഇന്ന് 54. ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുവെന്നതാണ് പ്രശ്നം. ഹിന്ദുക്കളുടെ ആന്തരിക പ്രശ്നമായി കാണാതെ ഹിന്ദു-മുസ്ലീം പ്രശ്നമായി ഇത് കരുതിയിൽ പ്രശ്ന പരിഹാരം സാധ്യമാകില്ല.

'ഇത് അഹങ്കാരമാണ്, നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം'; ഹരീഷ് പേരടി'ഇത് അഹങ്കാരമാണ്, നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം'; ഹരീഷ് പേരടി

5

കേരളത്തിൽ ബ്രാഹ്മണ സമുദായം നായത്തിന്റെ പടുകുഴിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ 3 ശതമാനം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ 1 ശതമാനത്തിൽ താഴെയാണ് കണക്ക്. നായർ വിഭാഗം കേരളത്തിൽ 17 ശതമാനം ഉണ്ടെന്ന് പറയും, എന്നാൽ 12 ശതമാനമേ ഉളളൂ. എസ് എൻ ഡി പി വിഭാഗം 30 ശതമാനം ഉണ്ടെന്നാണ് പറുന്നത്. എന്നാൽ 22 ശതമാനമേ ഉള്ളൂ. എല്ലാം കൂടി കൂട്ടിയാൾ കഷ്ടി 50 ശതമാനം.‌ നായർ സമുദായത്തിന്റെ ഫെർട്ടിലിറ്റി റെയ്റ്റ് 1.2 ആണ്, ഈഴവ സമുദായത്തിന്റേത് കുറച്ചൂടെ മെച്ചമാണ്.

7


ഹെൽത്തി ഫെർട്ടിലിറ്റി റെയ്റ്റ് എന്നത് 2-3 ആണ്. ഹിന്ദുക്കൾ ഇതിൽ നിന്നും അപകടകരമായ രീതിയിൽ താഴോട്ട് പോയി. ഹിന്ദു മുസ്ലീം ജനസംഖ്യയെ ഹൈഫനേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നം. മുസ്ലീം ജനസംഖ്യയെ കുറിച്ച് മറക്കാം. ഏതെങ്കിലും ജനസംഖ്യ 1.2-1.3 യോ ഫെർലിറ്റിയിൽ ആയി കഴിഞ്ഞാൽ ആറോ ഏഴോ തമലുറ കഴിഞ്ഞാൽ ജനസംഖ്യ തകർച്ചയിലേക്ക് പോകും.കേരളത്തിൽ പ്രശ്നം മലപ്പുറത്തല്ല, പത്തനംതിട്ടയിലാണ്, മലപ്പുറത്തിന്റേയും കേരളത്തിലേയും മുസ്ലീങ്ങളുടെ ഫെർട്ടിലിറ്റി റെയ്റ്റ് 2.3 -2.5 ആണ്. ഇത് വളരെ സാധാരണമാണ്. പക്ഷേ പത്തനംതിട്ടയിൽ സംഭവിക്കുന്നത് ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ് വരികയാണ്. ആത്മഹത്യ , കുടുംബ തകർച്ച ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.

'ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു'ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു

7


ജനസംഖ്യ നയം തെറ്റായത് കാരണം, കുടുംബ പ്രശ്നം കാരണമെല്ലാം ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുണ്ട്. ഹിന്ദുക്കളുടെ കാര്യത്തിൽ ആന്തരികമായ പ്രശ്നങ്ങളാണ് കൂടുതൽ. ഹിന്ദു സമുദായം തകർച്ചയുടെ വക്കിലാണ്. ഞങ്ങളെ കരകയറ്റേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്'

English summary
Rahul Eswar Says Hindu Population Is Steadily Declining In kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X