കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികരിക്കാന്‍ അമ്മ ചുമതലപ്പെടുത്തി:രാഹുല്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകം വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ തന്നെ അമൃതാനന്ദമയി ചുമതലപ്പെടുത്തിയിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അമൃതാനന്ദമിയ മഠത്തിനെതിരെയല്ല, മറിച്ച് ഹിന്ദു സമുദായത്തിനെതിരിയാണെന്നും രാഹുല്‍ പറഞ്ഞു. വിവാദത്തില്‍ പ്രതികരിക്കാന്‍ അമൃതാനന്ദമയിയും അമൃത സ്വരൂപാനന്ദയും തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Rahul Easwar

മഠം സംബന്ധിച്ച വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിട്ടും ആദ്യത്തില്‍ അമൃതാനന്ദമയിയോ മറ്റ് മഠം അധികൃതരോ പ്രതികരണവുമായി രംഗത്തെത്തിയിരുുന്നില്ല. രാഹുല്‍ ഈശ്വര്‍ മാത്രമായിരുന്നു മഠത്തെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചകളിലും മറ്റ് രംഗത്ത് വന്നത്.

ഇപ്പോള്‍ നടക്കുന്നത് ഹിന്ദുസമുദായത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഹിന്ദുക്കളേയും ആത്മീയ നേതാക്കളേയും തകര്‍ക്കാനുള്ള ശ്രമം തടുക്കേണ്ടത് തന്റെ കടമയാണെന്നും രാഹുല്‍ ഈശ്വര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഹിന്ദു പാര്‍ലമെന്‍റിന്‍റെ സെക്രട്ടറിയാണ് താനെന്നും രാഹുല്‍ പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശ ഏജന്‍സികളാണ് വിവാദത്തിന് പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു. അമൃതാന്ദമയിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ഇല്ലാതാക്കിയതാണത്രെ അവരെ പ്രകോപിപ്പിച്ചത്.റോമിങ് ഐസ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈ കാര്യങ്ങളെല്ലാം പറഞ്ഞത്. മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

English summary
Rahul Easwar says that Amma asked him to respond about the controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X