വിജയ് ബാബു വിദേശത്ത് നിന്ന് വിളിച്ചു, പറഞ്ഞത് ഇത്, ഏറ്റവും വേദന തോന്നിയ നിമിഷമെന്ന് രാഹുൽ ഈശ്വർ
വിജയ് ബാബുവിന് എതിരെ സിനിമാ രംഗത്തുളള യുവതി മീ ടൂ ആരോപണം ഉന്നയിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്

കൊച്ചി: നാട്ടിൽ വ്യാജ പീഡന ആരോപണങ്ങൾ കൂടുന്നുവെന്ന് രാഹുൽ ഈശ്വർ. സിനിമയിൽ അവസരം നൽകിയില്ലെന്ന പേരിൽ വ്യാജ ആരോപണം ഉന്നയിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഉയർന്ന മീ ടൂ ആരോപണം സൂചിപ്പിച്ചാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
വനിതാ കമ്മീഷൻ പോലെ പുരുഷ കമ്മീഷനും വേണമെന്നും പീഡനക്കേസിൽ വിധി വരുന്നത് വരെ പുരുഷന്റെ പേരും പുറത്ത് വിടരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സംവിധായകൻ മേജർ രവിയുടെ അഭിമുഖ പരിപാടിയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

വ്യാജ കേസുകള്‍
രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ' സ്ത്രീപക്ഷത്തുളള ശരിയായവര്‍ വിജയിക്കണമെന്നും ഇര വിജയിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ വ്യാജ കേസുകള്‍ ഒരുപാട് പെരുകുന്നു. രാം തിവാരി 7 വര്‍ഷം റേപ് കേസില്‍ ജയിലില്‍ കിടന്നു. 7 വര്‍ഷത്തിന് ശേഷം കോടതി കണ്ടെത്തി പെണ്‍കുട്ടി റേപ് ചെയ്യപ്പെട്ടിട്ടില്ലെന്ന്. എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ കോടതി പറഞ്ഞത് വ്യാജ റേപ് എന്നത് റേപിനെ പോലെ തന്നെ ഭീകരമാണെന്നാണ്.

വിജയ് ബാബുവിന്റെ കേസ്
പ്രതികാരം ചെയ്യാന്‍ പുരുഷനെ കുടുക്കാന്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ മതി എന്ന അവസ്ഥ നാട്ടിലുണ്ട്. വിജയ് ബാബുവിന്റെ കേസ് തന്റെ ജീവിതത്തില്‍ തനിക്ക് ഏറ്റവും വേദന തോന്നിയ ഒരു നിമിഷമാണ്. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം തന്നെ വിളിച്ചു. എന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു. നാളെ തനിക്കെതിരെ ഒരു വ്യാജ കേസ് വന്നാല്‍ തനിക്ക് വേറെ വഴിയില്ല.

കേസ് കൊടുത്താല്‍ എന്ത് ചെയ്യും
താനും ഒരു പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരിന്നു എന്നിരിക്കട്ടെ. ഒരു മാസം കഴിഞ്ഞ് താന്‍ ആ കുട്ടിക്ക് സിനിമ കൊടുത്തില്ല, അവസരം കൊടുത്തില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി എനിക്കെതിരെ കേസ് കൊടുത്താല്‍ എന്ത് ചെയ്യും. ഇവിടെ പുരുഷനെ, പ്രത്യേകിച്ച് സെലിബ്രിറ്റികളെ കുടുക്കാനും അത് വഴി തങ്ങള്‍ക്ക് പ്രശസ്തി കിട്ടും എന്ന് വിചാരിക്കുന്ന ഒരു പോലീസ് വിഭാഗവും ഉണ്ട്. നമ്പി നാരായണന് അതിന് ഉദാഹരണമാണ്.

മെന്‍സ് കമ്മീഷന് വേണം
തങ്ങള്‍ നാഷണല്‍ മെന്‍സ് കമ്മീഷന് വേണം എന്ന് വാദിക്കുന്നവരാണ്. മീ ടൂ പോലെ മെന്‍ ടൂവും. കോടതി കുറ്റക്കാരനാണ് എന്ന് പറയുന്നത് വരെ ലൈംഗീക ആരോപണ കേസുകളില്‍ പുരുഷന്റെ പേരും പറയേണ്ട എന്ന ഒറ്റ അപേക്ഷ മാത്രമേ ഉളളൂ. താന്‍ ഫാക്ട്സ് മാത്രമേ പറയൂ. അതുകൊണ്ടാണ് ചര്‍ച്ചകളില്‍ ചിലപ്പോള്‍ പ്രകോപിതനാകുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications