കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയെ കണ്ടത് ആ ഉന്നത പോലീസ് ഓഫീസർ ആവശ്യപ്പെട്ടതിനാൽ! വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ...

രാഹുൽ ഈശ്വറിനെതിരെ സത്യവാങ്മൂലത്തിൽ ആരോപണമുന്നയിച്ചിരുന്ന ഹാദിയ, കഴിഞ്ഞദിവസം അതെല്ലാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Google Oneindia Malayalam News

കൊച്ചി: ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദർശിച്ച സംഭവത്തിൽ വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാദിയയെ സന്ദർശിച്ചതെന്നാണ് രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരിക്കുന്നത്.

രാഹുൽ ഈശ്വറിനെതിരെ സത്യവാങ്മൂലത്തിൽ ആരോപണമുന്നയിച്ചിരുന്ന ഹാദിയ, കഴിഞ്ഞദിവസം അതെല്ലാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച ഹാദിയ കേസ് പരിഗണിച്ച സുപ്രീംകോടതി രാഹുൽ ഈശ്വറിനെതിരായ എല്ലാ പരാമർശങ്ങളും സത്യവാങ്മൂലത്തിൽ നിന്ന് നീക്കം ചെയ്തു.

ഉന്നത പോലീസ് ഉദ്യോഗസ്ഥൻ...

ഉന്നത പോലീസ് ഉദ്യോഗസ്ഥൻ...

വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് ഹാദിയയെ സന്ദർശിച്ചതിന് പിന്നിലുള്ള കാരണമാണ് രാഹുൽ ഈശ്വർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഹാദിയക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും, അതിനാലാണ് താൻ ഹാദിയയെ സന്ദർശിച്ചതെന്നുമാണ് രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞത്.

പേര്...

പേര്...

എന്നാൽ നിലവിൽ സർവ്വീസിലിരിക്കുന്നതിനാൽ ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും, പേര് പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും രാഹുൽ ഈശ്വർ പറഞ്ഞു. പോലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 പുറത്തുകൊണ്ടുപോകാൻ...

പുറത്തുകൊണ്ടുപോകാൻ...

പോലീസുകാർ പീഡിപ്പിച്ചെന്ന ഹാദിയയുടെ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. വളരെ സൗഹാർദ്ദപരമായാണ് പോലീസുകാർ ഇടപെട്ടത്. വീട്ടുതടങ്കലിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഹാദിയയെ പുറത്ത് കൊണ്ടുപോകാനും പോലീസുകാർ തയ്യാറായിരുന്നു.

സ്വാതന്ത്ര്യം...

സ്വാതന്ത്ര്യം...

താൻ ഹാദിയയെ സന്ദർശിച്ച സമയത്ത് അവിടെനിന്നും പകർത്തിയ വീഡിയോയാണ് ഹാദിയയുടെ മോചനത്തിന് വഴിയൊരുക്കിയതെന്നും രാഹുൽ ഈശ്വർ അവകാശപ്പെട്ടു. ഹാദിയ ഇപ്പോൾ അനുവഭിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാൻ കാരണം ആ വീഡിയോയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സംഘടനകൾ...

ഹിന്ദു സംഘടനകൾ...

ഹാദിയയെ ചൂണ്ടിക്കാണിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഇസ്ലാമിക ഇരവാദം ഉന്നയിക്കുമ്പോൾ, മറുവശത്ത് അശോകനെ മുൻനിർത്തി ഹിന്ദുത്വ സംഘടനകൾ മുതലെടുപ്പ് നടത്തുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

 സന്തോഷം...

സന്തോഷം...

താൻ ഹാദിയയോട് ഇസ്ലാം മതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം സത്യവാങ്മൂലത്തിൽ നിന്ന് നീക്കം ചെയ്തതിൽ സന്തോഷമുണ്ടെന്ന് മാത്രമാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ഹാദിയയുടെ ആവശ്യപ്രകാരം രാഹുൽ ഈശ്വറിനെതിരായ പരാമർശങ്ങൾ നീക്കം ചെയ്തത്.

കൂടുതൽ വാർത്തകൾ:

ഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കിഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കി

ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...ഹാദിയ ലൈംഗിക അടിമയാകുന്നത് ചിന്തിക്കാനാവില്ലെന്ന് അശോകൻ! മകൾ ഇസ്ലാമായി ജീവിക്കട്ടെ...

ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...

English summary
rahul easwar talks about his hadiya visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X