രാഹുല്‍ ഈശ്വര്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്? ചിലര്‍ സമീപിച്ചു എന്ന് വെളിപ്പെടുത്തല്‍, കോണ്‍ഗ്രസ് ജയിക്കണം
കൊച്ചി: രാഹുല്‍ ഈശ്വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ? രാഷ്ട്രീയ-നിയമ വിഷയങ്ങളില്‍ അഭിപ്രായം പരസ്യമായി പറയുകയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന രാഹുല്‍ ഈശ്വറിനെ മല്‍സരിപ്പിക്കാന്‍ ചിലര്‍ ആലോചിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലര്‍ തന്നെ സമീപിച്ചുവെന്ന് രാഹുല്‍ ഈശ്വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഹിന്ദു-മുസ്ലിം-ക്രൈസ്തവ ഐക്യം വേണമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുന്ന രാഹുല്‍ ഈശ്വറിന്റെ പല നിലപാടുകളും വിവാദമായിരുന്നു. ദിലീപ് പ്രതിയായ കേസില്‍ ദിലീപിനെ അനുകൂലിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും രാഹുല്‍ ഈശ്വര്‍ നിലപാട് എടുത്തിരുന്നു. വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന രാഹുല്‍ ഏത് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിക്കുമെന്നതാണ് ചോദ്യം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണം എന്ന നിലപാടാണ് രാഹുല്‍ ഈശ്വറിനുള്ളത്. ശരാശരി മലയാളിയുടെ അഭിപ്രായമാണ് ഇതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര തുടങ്ങിയ മേഖലകളുമായിട്ടാണ് കൂടുതല്‍ അടുപ്പം. ആ ഭാഗങ്ങളില്‍ മല്‍സരിക്കാമോ എന്നാണ് ചിലര്‍ തന്നോട് തിരക്കിയത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എന്നാല്‍ സാധ്യത തള്ളുകയും ചെയ്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസ് ജയിക്കണം എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്്ക്കുന്ന അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.
പുരുഷന്മാരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷന് വേണം, ആരെങ്കിലും പരാതിപ്പെട്ടാല്‍ പുരുഷന്മാര് ജയില്‍ പോകേണ്ട സ്ഥിതിയാണുള്ളത് തുടങ്ങിയ വാദങ്ങളാണ് രാഹുല്‍ ഈശ്വര്‍ പതിവായി മുന്നോട്ട് വെക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി നല്കിയ കേസില്‍ അടുത്തിടെ രാഹുല്‍ ഈശ്വര്‍ രണ്ടാഴ്ച ജയിലില്‍ കിടന്നിരുന്നു.
സിനിമാ രംഗത്തു നിന്ന് ആരെല്ലാം?
സിനിമാ രംഗത്തുള്ളവരുടെ പേരുകളും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. രമേശ് പിഷാരടിയുടെ പേര് തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു എന്നാണ് വിവരം. കെ ബാബു ഇനി മല്‍സര രംഗത്തുണ്ടാകില്ല എന്ന വാര്‍ത്ത വന്ന പിന്നാലെയാണ് പിഷാരടി ചര്‍ച്ചകളില്‍ നിറഞ്ഞത്. ഉണ്ണി മുകുന്ദന്റെ പേര് ബിജെപിയും ചര്‍ച്ച ചെയ്യുന്നുണ്ടത്രെ. എന്നാല്‍ ഇതിലൊന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
കേരളത്തില്‍ സിനിമാ രംഗത്ത് നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ നിരവധി പേരുണ്ട്. മുകേഷ് കൊല്ലത്ത് നിന്ന് നിയമസഭയിലെത്തി വ്യക്തിയാണ്. ഗണേഷ് കുമാര്‍ ഏറെ കാലമായി പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ജഗദീഷ്, ധര്മജന്, ഭീമന് രഘു, കൃഷ്ണകുമാര്‍ തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരാണ്.
-
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
ത്രികോണപ്പോര് ശക്തമാണ് കഴക്കൂട്ടത്ത് -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ്










Click it and Unblock the Notifications