കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന ഹിന്ദുവിന്റെ ശവത്തിൽ ചവിട്ടിയിട്ടേ പള്ളി പൊളിക്കൂ! ‍ടിജി മോഹൻദാസിനെ എടുത്തെറിഞ്ഞ് രാഹുൽ ഈശ്വർ

നന്മയുള്ള മതസൗഹാര്‍ദമുള്ള ഭാരതീയതയുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും പറഞ്ഞ ടിജി മോഹൻദാസിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്. മതവിദ്വേഷം വളർത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്ത ടിജി മോഹൻദാസിന് രാഹുൽ ഈശ്വറും ട്വിറ്ററിലൂടെ തന്നെയാണ് മറുപടി നൽകിയത്.

മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു! വിപിന്റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ...മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു! വിപിന്റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ...

ഖത്തറിലേക്ക് വിസ വേണ്ട,പോയത് 4 മലയാളികൾ മാത്രം! ആർക്കും ഒന്നുമറിയില്ല, ഇമിഗ്രേഷൻ അധികൃതരും...ഖത്തറിലേക്ക് വിസ വേണ്ട,പോയത് 4 മലയാളികൾ മാത്രം! ആർക്കും ഒന്നുമറിയില്ല, ഇമിഗ്രേഷൻ അധികൃതരും...

നന്മയുള്ള മതസൗഹാര്‍ദമുള്ള ഭാരതീയതയുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതു പോലെ വാവരുടെ മുസ്ലീം പള്ളിയും, വെളുത്തച്ചന്റെ ക്രിസ്ത്യൻ പള്ളിയും ഹിന്ദുക്കൾ സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വർഗീയ വിഷം തുപ്പുന്ന മോഹൻദാസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച രാഹുൽ ഈശ്വറിനെ നിരവധിപേർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

അർത്തുങ്കൽ പള്ളി ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നുമായിരുന്നു ടിജി മോഹൻദാസ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

പള്ളിയാക്കി മാറ്റി...

പള്ളിയാക്കി മാറ്റി...

അർത്തുങ്കൽ പള്ളി ഒരു ഹിന്ദു ശിവക്ഷേത്രമായിരുന്നുവെന്നും, ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നുമാണ് ടിജി മോഹൻദാസ് പറഞ്ഞത്. ഹിന്ദുക്കൾ മാലയൂരിയ ശേഷം പ്രാർത്ഥിക്കുന്ന വെളുത്തച്ഛൻ പഴയ ശ്രീകോവിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ തകർന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ടിജി മോഹൻദാസ് അവകാശപ്പെടുന്നുണ്ട്.

രാഹുൽ ഈശ്വർ...

രാഹുൽ ഈശ്വർ...

എന്നാൽ ടിജി മോഹൻദാസിന്റെ പ്രചരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഈശ്വർ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ തന്നെയാണ് രാഹുൽ ഈശ്വറും പ്രതികരണമറിയിച്ചത്.

അവസാന ഹിന്ദുവിന്റെ....

അവസാന ഹിന്ദുവിന്റെ....

നന്മയുള്ള മതസൗഹാര്‍ദമുള്ള ഭാരതീയതയുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോ കാണാം....

അപ്പോ കാണാം....

നട്ടെല്ലുള്ള ആരെങ്കിലും വാവരുടെ പള്ളിയിലോ, അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ, അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതിരോധമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

സംരക്ഷിക്കും...

സംരക്ഷിക്കും...

ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതു പോലെ വാവരുടെ മുസ്ലീം പള്ളിയും, വെളുത്തച്ചന്റെ ക്രിസ്ത്യൻ പള്ളിയും ഹിന്ദുക്കൾ സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അഭിനന്ദനം...

അഭിനന്ദനം...

വർഗീയ വിഷം തുപ്പുന്ന ടിജി മോഹൻദാസിനെതിരെ രംഗത്തെത്തിയ രാഹുൽ ഈശ്വറിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

English summary
rahul easwar tweet against tg mohandas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X