'പിറന്നാളായിട്ടും നിങ്ങള്‍ക്ക് വേണ്ടി വീഡിയോ ചെയ്ത് വീട്ടിലിരിക്കുകയാണ് ഞാന്‍'; മാങ്കൂട്ടത്തിലിനോട് രാഹുല്‍
കൊച്ചി: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രതിരോധം തീര്‍ക്കുന്നത് തുടരും എന്ന് വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. തന്റെ ജന്മദിനമായിരുന്നിട്ട് കൂടി രാഹുലിനായി ഇന്നലെ രാത്രി മുഴുവന്‍ താന്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു എന്നും അതിനാല്‍ തനിക്കൊരു പിറന്നാള്‍ സമ്മാനം മാങ്കൂട്ടത്തില്‍ തരണം എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. യുവതിയുടേത് വ്യാജ പരാതിയാണെന്നും അവര്‍ വിവാഹിതയാണ് എന്നുമുള്ള സത്യം രാഹുല്‍ മാങ്കൂട്ടത്തില്‍ പറയാത്തത് കൊണ്ടാണ് തനിക്ക് പറയേണ്ടി വന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്മാരെ വേട്ടയാടാന്‍ ഇരിക്കുന്ന ഒരു ഫെമിനിച്ചിയും വിജയിക്കരുത് എന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ #happybirthday രാഹുല്‍ മാങ്കൂട്ടത്തില്‍ Rahul Mamkootathil എനിക്കൊരു #Birthday Gift തരണം. (Picture 12 മണിക്ക് Cake കട്ട് ചെയ്തപ്പോള്‍)
എന്റെ പൊന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ജി, ഇന്ന് എന്റെ (രാഹുല്‍ ഈശ്വര്‍ ന്റെ) Birthday ആണ്. വീട്ടുകാരും ബന്ധുക്കളും ഇന്നലെ തന്നെ എത്തി, സദ്യ കഴിക്കാം, യാത്ര പോകാം എന്നൊക്കെ പ്ലാന്‍ ചെയ്തു ഇരിക്കുകയായിരുന്നു. അതെല്ലാം Cancel ചെയ്തു ഞാന്‍, എന്റെ ജന്മദിനത്തില്‍ താങ്കള്‍ക്ക് വേണ്ടി വീഡിയോ ചെയ്തും, പ്രതിരോധിച്ചും വീട്ടില്‍ ഇരിക്കുകയാണ്. ദൈവത്തെ ഓര്‍ത്തു .. അതി വിനയം, അമിത മാന്യത കാണിച്ചു, നടന്ന കാര്യങ്ങള്‍ തുറന്നു പറയാതെ ഇരിയ്ക്കരുതേ.
നേരത്തെ റിനി, അവന്തിക രാഹുലിനെതിരെ വ്യാജ പരാതി പറഞ്ഞപ്പോള്‍ - 'റിനിയും, അവന്തികയും ഒക്കെ എന്റെ സുഹൃത്തുക്കളാണ്' എന്ന് പറഞ്ഞ 'പുരോഗമന സ്ത്രീപക്ഷ Fashionable Line' ദൈവത്തെ ഓര്‍ത്തു പിടിക്കരുതേ. ഈ വ്യാജ പരാതി നല്‍കിയ സ്ത്രീ Already കല്യാണം കഴിച്ചതാണെന്ന സത്യം നിങ്ങള്‍ പറയാന്‍ ഞാന്‍ ഇന്നലെ വരെ WAIT ചെയ്തു നില്‍ക്കുകയായിരുന്നു.
താങ്കള്‍ പറയാത്തത് കൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത് പോലെ നിങ്ങളുടെ വ്യക്തി ജീവിതത്തെ ബന്ധത്തെ ഉലച്ച സത്യങ്ങള്‍ ഓരോന്നായി നിങ്ങള്‍ പറയണം, അത് നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പുരുഷന്മാരെ വേട്ടയാടാന്‍ ഇരിക്കുന്ന ഒരു ഫെമിനിച്ചിയും വിജയിക്കരുത് എന്നുള്ള എന്റെ പോരാട്ടത്തിന് വേണ്ടിയിട്ടാണ്.. .. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു എനിക്ക് തരാന്‍ കഴിയുന്ന പിറന്നാള്‍ സമ്മാനം ..












Click it and Unblock the Notifications