കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന് രാഹുല്‍ ഈശ്വറിന്റെ മറുപടി; താനടക്കമുള്ളവരുടെ പരാജയമാണ് സുരേന്ദ്രന്റെ പ്രതികരണം

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബിജെപി നേതാവ് സുരേന്ദ്രന്റെ നിലപാടിന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ കൊച്ചു മകന്‍ രാഹുല്‍ ഈശ്വരിന്റെ മറുപടി. താന്ത്രിക പാതയില്‍ നില്‍ക്കുന്ന താനടക്കമുള്ളവരുടെ പരാജയമാണ് സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രതികരണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കാര്യങ്ങള്‍ മനസിലാക്കാതെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഇക്കാര്യത്തില്‍ അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നില്ല. താന്ത്രിക പാതയിലുള്ളവര്‍ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അയ്യപ്പന് യുവതികളെ ദേഷ്യമല്ല. എന്നാല്‍ ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ എല്ലാവിധ ലൗകീകതയില്‍ നിന്നും മുക്തമായിട്ട് വരണമെന്നതാണ് ഈ ചിന്താഗതിയുടെ അടിസ്ഥാനം.

Rahul Easwar

ഹിന്ദു സാമൂഹിക ശരീരത്തില്‍ വൈദീകവും താന്ത്രീകവുമായ രണ്ട് കൈകളാണ് ഉള്ളത്. ഇതില്‍ ഒരു കൈ മറ്റൊരു കൈയ്യോട് ഗുസ്തി പിടിക്കുന്നത് ഈ രണ്ട് കൈയും ഒരു ശരീരത്തിന്റെതാണെന്ന തിരിച്ചറിവിന്റെ കുറവാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. യുവതികള്‍ക്ക് വേണ്ടിയുള്ള പ്രായ നിയന്ത്രണം മാത്രമാണ് ശബരിമലയില്‍ ഉള്ളത്. ഇത് ഒരിക്കലംു ലിംഗ വിവേചനമല്ല. ശബരിമലയില്‍ നൈഷ്ടീക ബ്രഹ്മചര്യമാണെന്ന് 1991ല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടിള്ളതാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടി ചേര്‍ത്തു.

English summary
Rahul Easwar's reply for K Surendran in Sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X