കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മുഖ്യമന്ത്രി തങ്കള്‍ക്ക് നാണമില്ലേ".. ഫേസ്ബുക്ക് ലൈവിലൂടെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍

  • By
Google Oneindia Malayalam News

ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ വിവാദം പുകയുന്നു. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ആദ്യമായി ദര്‍ശനം നടത്തിയത് മലയാളികളായ കനക ദുര്‍ഗയും ബിന്ദു തങ്കം കല്യാണിയുമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കൂടാതെ നാല് സ്ത്രീകള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ വാദങ്ങളെല്ലാം ഇല്ലാതാക്കി.

അതേസമയം സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളമാണ് ശബരിമല കര്‍മ്മസമിതി നേതാവ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ എത്തി സര്‍ക്കാര്‍ വാദത്തെ രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു.രാഹുലിന്‍റെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ

 സുപ്രീം കോടതിയില്‍ ഹര്‍ജി

സുപ്രീം കോടതിയില്‍ ഹര്‍ജി

ശബരിമല ദര്‍ശനം നടത്തിയ ബിന്ദു കല്യാണിയും കനക ദുര്‍ഗയും സംരക്ഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിക്കവേയാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 പോലീസ് സംരക്ഷണയോടെ

പോലീസ് സംരക്ഷണയോടെ

പത്തിനും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ദര്‍ശനം നടത്തിയതെന്നും ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 51 യുവതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

 കയറിയത് ഇവര്‍

കയറിയത് ഇവര്‍

പത്മിനി, കെ സുലോചന, കസ്തൂരി, വെമുല തുടങ്ങി 51 പേരുടെ വിവരങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്. അതേസമയം ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് ലൈവില്‍

ഫേസ്ബുക്ക് ലൈവില്‍

യുവതികളുടെ പേര് വിവരങ്ങള്‍, ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള മേല്‍ വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്.ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, തെലങ്കാന, ഗോവ, എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളുടെ പേരാണ് പട്ടികയില്‍ ഉള്ളത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

 പച്ചക്കള്ളം

പച്ചക്കള്ളം

കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പച്ചക്കള്ളമാണ് പറഞ്ഞത്. വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വ്വം കള്ളം പറയുകയാണ്. യുവതീപ്രവേശന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും എങ്ങനെയാണ് സര്‍ക്കാര്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഇത്തരത്തില്‍ കള്ളം പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.

 ആനമണ്ടന്‍മാര്‍

ആനമണ്ടന്‍മാര്‍

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക തയ്യാറാക്കിയത് ആനമണ്ടന്മാരാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക തയ്യാറാക്കിയത്. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും പറഞ്ഞത് അവര്‍ക്ക് അന്‍പതിന് മുകളില്‍ പ്രായം ഉണ്ടെന്നാണ്.

 50 ന് മുകളില്‍ ഉള്ളവര്‍

50 ന് മുകളില്‍ ഉള്ളവര്‍

ചിലരുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ ഒപ്പം സ്ത്രീകളേ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. സത്യം ഇതാണെന്നിരിക്കേ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്.

 മുഖ്യമന്ത്രിയുടെ പരിഹാസം

മുഖ്യമന്ത്രിയുടെ പരിഹാസം

കനക ദുര്‍ഗയും ബിന്ദുവും ശബരിമല കയറിയ പിന്നാലെ മറ്റൊരു ശ്രീലങ്കന്‍ സ്വദേശി കൂടി മലകയറിയപ്പോള്‍ മൂന്നമതൊരു സ്ത്രീ കൂടി മലകയറിയല്ലോ എന്തേ ബിജെപി ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

 കടകംപള്ളിയുടെ പ്രസ്താവന

കടകംപള്ളിയുടെ പ്രസ്താവന

പിന്നെ എങ്ങനെ ഇപ്പോള്‍ എങ്ങനെയാണ് 51 പേര്‍ ദര്‍ശനം നടത്തിയതെന്ന് പറയുന്നത്. ദേവസ്വം മന്ത്രി കടകം പള്ളി ഇപ്പോള്‍ പറയുന്നത് 51 പേരും ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയോ എന്ന് അറിയില്ലെന്നാണ്.

 പുതിയ കളവ്

പുതിയ കളവ്

ശ്രീലങ്കന്‍ യുവതി ശബരിമല കയറിയെന്ന് പച്ചക്കള്ളം പറഞ്ഞപ്പോള്‍ അത് തങ്ങള്‍ തെളിവ് സഹിതം പൊളിച്ചു.അത് പൊളിഞ്ഞു എന്നായപ്പോള്‍ മറ്റൊരു കളവുമായി എത്തിയിരിക്കുകയാണ്.

 ഭരണഘടനയെ വെല്ലുവിളിക്കുന്നു

ഭരണഘടനയെ വെല്ലുവിളിക്കുന്നു

ഇത് ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കേരള സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലേങ്കില്‍ കേരള ജനതയോട് പറഞ്ഞ ഈ തട്ടിപ്പിന് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് വീഡിയോ

English summary
rahul easwer facebook live against govt report about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X