ശബരിമല വിഷയം ഉണ്ടാകാൻ കാരണം.. ഫേസ്ബുക്ക് കുറിപ്പുമായി രാഹുല്‍ ഈശ്വര്‍
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തവരാണ് ആര്‍എസ്എസ്. എന്നാല്‍ കേരളത്തില്‍ വിഷയം രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപി ഇറങ്ങി തിരച്ചതോടെ ആര്‍എസ്എസും ബിജെപിക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ആര്‍എസ്എസ്. സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ പറയുന്നത്.
അതിനിടെ ശബരിമല പ്രക്ഷോഭത്തിലെ സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ള രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സോഷ്യല്‍ യുദ്ധം സജീവമാകുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ കുറിപ്പ് വായിക്കാം

തീവ്ര വലതുപക്ഷവാദികള്‍
ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് - (3 Points, 30 seconds)1) ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്.

കരുനീക്കി
തീവ്രത ഹിന്ദു ആയാലും മുസ്ലിം ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ "Uniform Civil Code" നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.

ആക്രമിച്ചു
2) Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടി കാട്ടിയതു. മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു...

നമ്മള്‍ വിചാരിക്കും
ഒരു "Narrative Set ചെയ്യാൻ" കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു...

സാക്ഷാല്‍ പരമശിവന്‍
തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.

ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യില്ല
3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല.

ആക്രമിക്കുന്നത് ശരിയല്ല
അഡ്വ ശങ്കു, Smt പദ്‌മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്.... ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല...

മറക്കരുത്
അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications