ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.. അവിശ്വസനീയം! ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കും!

  • Posted By:
Subscribe to Oneindia Malayalam
ഇന്നോ നാളെയോ കൊല്ലപ്പെടുമെന്ന് ഹാദിയ | Oneindia Malayalam

കൊച്ചി: മതം മാറുകയും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുകയും ചെയ്തതിന്റെ പേരില്‍ അഖില എന്ന ഹാദിയ വൈക്കത്ത് വീട്ടുതടങ്കലില്‍ കഴിയുകയാണ്. പുറംലോകവുമായി ഹാദിയയ്ക്ക് യാതൊരു ബന്ധവും അല്ല. അച്ഛന്റെ സംരക്ഷണയിലാണ് ഹൈക്കോടതി ഹാദിയയെ വിട്ടത്.

രാഹുല്‍ ഈശ്വര്‍ നേരത്തെ ഹാദിയയെ സന്ദര്‍ശിക്കുകയും അഭിമുഖം പകര്‍ത്തുകയും ചെയ്തിരുന്നു. ഞെട്ടിക്കുന്ന ആ വീഡിയോയുടെ ഒരു ഭാഗം രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

വിവാദമായ സന്ദർശനം

വിവാദമായ സന്ദർശനം

ഹാദിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അക്കാരണം കൊണ്ട് വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആരെയും പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പോലീസ്. ഈ തടസ്സം മറികടന്ന് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടിലെത്തിയത് വലിയ വിവാദമായിരുന്നു.

സെൽഫിയും വീഡിയോയും

സെൽഫിയും വീഡിയോയും

ഹാദിയയ്ക്ക് ഒപ്പമുള്ള സെല്‍ഫി പകര്‍ത്തി രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലിടുകയും ചെയ്തു. മാത്രമല്ല ഹാദിയയുടെ അമ്മ സംസാരിക്കുന്ന വീഡിയോയും പുറത്ത് വിട്ടു. അതിനേക്കാളെല്ലാം ഞെട്ടിക്കുന്ന വീഡിയോയിലെ ഭാഗമാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കാം

നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കാം

എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ വീഡിയോ പുറത്ത് വിട്ടത്. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണ് എന്ന് ഹാദിയ വീഡിയോയില്‍ പറയുന്നത് കാണാം. താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കാം എന്നും ഹാദിയ പറയുന്നു.

എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം

എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം

രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയില്‍ ഹാദിയ പറയുന്നത് ഇങ്ങനെയാണ്: എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും. നാളെയോ മറ്റന്നാളോ മരണപ്പെടും. അതെനിക്ക് ഉറപ്പാണ്.

അച്ഛനെന്നെ തല്ലുന്നുണ്ട്

അച്ഛനെന്നെ തല്ലുന്നുണ്ട്

എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എന്നെനിക്കറിയാം. ഞാന്‍ പോകുന്ന വഴി അച്ഛനെന്നെ തല്ലുന്നുണ്ട്. ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍.. എന്ന് പറയുന്നതാണ് വീഡിയോ.

ഇനിയും കൂടുതലുണ്ട്

ഇനിയും കൂടുതലുണ്ട്

ഈ ഭാഗമെത്തിയപ്പോള്‍ രാഹുല്‍ ഈശ്വര്‍ വീഡിയോ അവസാനിപ്പിക്കുകയാണ് ചെയ്തത്. അതിലും കൂടുതല്‍ കാര്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നാല്‍ അതില്‍ വര്‍ഗീയത വരും എന്നതിനാല്‍ പുറത്ത് വിടുന്നില്ലെന്നും രാഹുല്‍ പറയുന്നു.

കോടതി ഇത് കാണണം

കോടതി ഇത് കാണണം

അടുത്ത മാസം 30ന് സുപ്രീം കോടതി ഹാദിയ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ആ സാഹചര്യം കണക്കാക്കിയാണ് ഈ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

മൂന്നാമതൊരിടത്ത് ഹാദിയ എത്തണം

മൂന്നാമതൊരിടത്ത് ഹാദിയ എത്തണം

ഭര്‍ത്താവിന്റെയോ അച്ഛന്റെയോ സംരക്ഷണത്തിലല്ലാതെ മൂന്നാമതൊരിടത്ത് ഹാദിയ എത്തണം. അതിന് വേണ്ടി കൂടിയാണ് താന്‍ വീഡിയോ പുറത്ത് വിട്ടത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീട്ടില്‍ ചെന്ന് വീഡിയോ പകര്‍ത്തിയതിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ നേരത്തെ രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു.

രാഹുൽ ഈശ്വറിനെതിരെ

രാഹുൽ ഈശ്വറിനെതിരെ

വീട്ടില്‍ സമ്മതമില്ലാതെ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് അശോകന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. രാഹുല്‍ ഈശ്വര്‍ തങ്ങളെ വഞ്ചിച്ചുവെന്നും അശോകന്‍ ആരോപിച്ചു. ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ ഈശ്വര്‍ നേരത്തെ ഫേസ്ബുക്കില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചത്.

അന്നത്തെ വീഡിയോ

അന്നത്തെ വീഡിയോ

അഖില-ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോട് കൂടിയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പഴയ പോസ്‌ററ്. അന്ന് പുറത്ത് വിട്ട വീഡിയോയില്‍ താന്‍ ഇസ്ലാം മതത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്നതായി ഹാദിയ പറയുന്നുണ്ട്.

വീട്ടിൽ നിന്നും ഹാദിയ

ഹാദിയയുടെ വീഡിയോ രാഹുൽ ഈശ്വർ പുറത്ത് വിട്ടു

English summary
Rahul Easwar published Hadiya's video in Press Meet
Please Wait while comments are loading...