കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഐക്യത്തിന് 'നായര്‍' ഔദാര്യം! രാഹുല്‍ ഈശ്വറിനെ പഞ്ഞികിട്ട് സോഷ്യല്‍ മീഡിയ

  • By
Google Oneindia Malayalam News

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച മുറുകവെ കെ സുരേന്ദ്പനെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍. 'ഹിന്ദു' ഐക്യം ഉണര്‍ത്തുന്ന' ജാതി പറഞ്ഞെഴുതിയ പോസ്റ്റിന് രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

<strong>ടോം വടക്കന്‍ ഇന്‍! മൂന്ന് പേര് ഔട്ട്! പത്തനംതിട്ടയിലും.. ബിജെപി പട്ടിക കേന്ദ്രം ഉറപ്പിച്ചു</strong>ടോം വടക്കന്‍ ഇന്‍! മൂന്ന് പേര് ഔട്ട്! പത്തനംതിട്ടയിലും.. ബിജെപി പട്ടിക കേന്ദ്രം ഉറപ്പിച്ചു

ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യമാണെന്നാണ് രാഹുല്‍ ഫെയ്‌സബുക്കില്‍ പറയുന്നത്.കുറിപ്പ് ഇങ്ങനെ

 കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

ശബരിമല പോരാട്ടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രൻപ്രയാർ സാറും ശ്രീ അജയ് തറയിലും അടക്കം കോൺഗ്രസിലെ ചില നേതാക്കൾ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

 ഊർജ്ജസ്വലമായ പങ്ക്

ഊർജ്ജസ്വലമായ പങ്ക്

ആദ്യമുണ്ടായിരുന്നതിൽ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതിൽ ശ്രീ കെ സുരേന്ദ്രൻ ഊർജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.

 നായര്‍ സ്വാധീനം

നായര്‍ സ്വാധീനം

നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് .

 ആവശ്യമാണ്

ആവശ്യമാണ്

ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ് എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരെ രാഹുലിനെ തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 ചില കമന്‍റുകള്‍ വായിക്കാം-

ചില കമന്‍റുകള്‍ വായിക്കാം-

ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള താങ്കൾക്കൊക്കെ ഇങ്ങനെ ജാതി പറഞ്ഞു കളിക്കാൻ നാണമില്ലേ? ? എത്ര ജാതികളാണ് നിങ്ങളുടെ പോസ്റ്റിൽ? മഹാ കഷ്‌ടം,! ജാതിയിൽ നിന്നും മതത്തിൽനിന്നുമൊക്കെ മനുഷ്യരെ സ്വാതന്ത്രരാക്കാൻ ആണ് നിങ്ങൾ ശ്രമിക്കേണ്ടത്, ഇതെങ്ങോട്ടാണ് നിങ്ങളൊക്കെ ഈ സമൂഹത്തെ കൊണ്ടുപോകുന്നത്?

 എന്ത് മ്ലേച്ചം

എന്ത് മ്ലേച്ചം

ഹയ് ഹയ്.‌‌... മ്ലേച്ചം... എ‌ന്തായിത് ജീ? ഒരു ഈഴവനോടൊപ്പം ഫോട്ടോ എടുക്കുകയോ? അയിത്തം ആയല്ലോ... നായന്മാർ ഇങ്ങോരുടെ പ്രവർത്തന ഫലമായി ജയിക്കുകയോ? :(
നമ്മുടെ ആ. ഭാ. സത്തിനിതെന്ത് പറ്റി? :'(

 നായര്‍ ജില്ല അല്ല

നായര്‍ ജില്ല അല്ല

മറ്റുള്ളവരുടെ സ്വാധിനം പോകാൻ എന്തുവാടേ നബൂരി പത്തനംതിട്ടയുടെ ഒരു വശം തളർന്നുപോയോ...പത്തനംതിട്ട എന്നത് എല്ലാ മതസ്ഥരും ഉള്ള ഒരു ജില്ല ആണ് അല്ലാണ്ട് നായർ ജില്ല അല്ല മണ്ട

 തലയ്ക്ക് വെളിവില്ലേ

തലയ്ക്ക് വെളിവില്ലേ

ചുരുക്കം പറഞ്ഞാൽ.. ഈഴവൻ ആയതു കൊണ്ടും നായർ സഹോദരൻങൾ പിന്തുണക്കുന്നത് കൊണ്ടും ഹിന്ദു ഐക്യം ഊട്ടി ഉറപ്പിക്കാനും.. സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന്..... അല്ല നിനക്ക് തലയ്ക്കു വെളിവ് ഒന്നുമില്ലേ.......ഹിന്ദുത്വം പുലംബാനും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാനും വേണ്ടി ആണോ ഇങ്ങേരു മത്സരിക്കണമെന്ന് പറയുന്നത്......... ഒന്ന് പോഡെർക്ക.. സാക്ഷാൽ നരേന്ദ്രമോഡി മല്സരിച്ചാലും പത്തനംതിട്ട കിട്ടാൻ പോണില്ല.. പോയ്‌..യുപിയൊ ഗുജറാത്തിലോ മത്സരിക്കു.പോ

 അല്‍പം ഉളുപ്പ്

അല്‍പം ഉളുപ്പ്

മിസ്റ്റർ രാഹുൽ ഇനിയെങ്കിലും ഈ പൊട്ടൻകളി നിർത്തികൂടെടോ തനിക്? ഇന്നലെ കുമ്മനത്തിനു വേണ്ടി പോസ്റ്റിട്ടു , ഇന്ന് ഉള്ളിസുരക്കും! താൻ സംഘപരിവാറിന്റെ ഭാഗമല്ലെന്നു പറയുകയും അതെ താൻ സംഘികൾക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്യുന്നത് ആണുംപെണ്ണും കെട്ട കളിയല്ലെടോ രാഹുൽ ? മനുഷ്യനായാൽ ഒരല്പം ഉളുപ്പ് വേണം മിസ്റ്റർ!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
rahul easwers facebook post about surendran and caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X