രാഹുല്‍ ഈശ്വര്‍ പുറത്തിറങ്ങും..... ജാമ്യം അനുവദിച്ചത് റാന്നി മജിസ്ട്രേറ്റ് കോടതി!!
റാന്നി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധത്തിന് അറസ്റ്റിലായ അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമ ന്യായാലയത്തെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകര്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ അടിയന്തര ജാമ്യ ഹര്‍ജി നല്‍കിയത്. ശബരിമല നട തുറന്ന ഒക്ടോബര്‍ 17ന് പ്രതിഷേധത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാവുന്നത്. ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.

പോലീസ് തന്നെ മനപ്പൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. സന്നിധാനത്ത് ഭക്ഷണം കഴിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പോളിന്‍ കൊണ്ടു മൂടിയാണ് കൊണ്ടുപോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം നടുവിന്റെ കുഴപ്പം കൂടിയതിനാല്‍ രാഹുല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. പോലീസിന്റെ കൃത്യ നിര്‍വഹണം തടഞ്ഞു, കലാപത്തിന് ശ്രമിച്ചു, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications