കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വര്‍ പുറത്തിറങ്ങും..... ജാമ്യം അനുവദിച്ചത് റാന്നി മജിസ്‌ട്രേറ്റ് കോടതി!!

Google Oneindia Malayalam News

റാന്നി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധത്തിന് അറസ്റ്റിലായ അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമ ന്യായാലയത്തെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകര്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ അടിയന്തര ജാമ്യ ഹര്‍ജി നല്‍കിയത്. ശബരിമല നട തുറന്ന ഒക്ടോബര്‍ 17ന് പ്രതിഷേധത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാവുന്നത്. ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.

rahul-easwar

പോലീസ് തന്നെ മനപ്പൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. സന്നിധാനത്ത് ഭക്ഷണം കഴിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പോളിന്‍ കൊണ്ടു മൂടിയാണ് കൊണ്ടുപോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം നടുവിന്റെ കുഴപ്പം കൂടിയതിനാല്‍ രാഹുല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. പോലീസിന്റെ കൃത്യ നിര്‍വഹണം തടഞ്ഞു, കലാപത്തിന് ശ്രമിച്ചു, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

English summary
rahul eeshwar gets bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X