Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനം ചേട്ടാ.. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരിച്ചു വരൂ.. നിങ്ങള്‍ ഇവിടെ വേണമെന്ന് രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
    ഗവർണർ സ്ഥാനം രാജി വച്ച് തിരിച്ചു വരൂ കുമ്മനം ചേട്ടാ : രാഹുൽ ഈശ്വർ

    ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിധിക്കെതിരെ തെരുവിലിറങ്ങി. വിഷയത്തില്‍ തുടക്കം മുതലേ എതിര്‍പ്പ് പ്രകടിപ്പിച്ച രാഹുല്‍ ഈശ്വറും വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

    എന്തുവിലകൊടുത്തും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ ആഹ്വാനം. എന്നാല്‍ വിഷയത്തില്‍ ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ സംസ്ഥാന ബിജെപി ഘടകം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ഇരട്ടത്താപ്പിന്‍റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരന്‍റെ അഭാവത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് രാഹുല്‍ ഈശ്വര്‍. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ശബരിമലയ്ക്ക് വേണ്ടി പോരാടുമായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പോസ്റ്റ് വായിക്കാം.

    അനുകൂലിച്ച് ആര്‍എസ്എസ്

    അനുകൂലിച്ച് ആര്‍എസ്എസ്

    ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. ഇന്ത്യയിലെ ഒരുു ക്ഷേത്രത്തിലും ആരാധനയ്ക്കായി സ്ത്രീകളോട് വിവേചനം പാടില്ലെന്നാണ് ആര്‍എസ്എസ് നിലപാട്.

     എതിര്‍പ്പ്

    എതിര്‍പ്പ്

    എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് ഘടകം വിധിക്കെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും നേതൃത്വം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ദേശീയ നേതൃത്വത്തോട് നിലപാട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

     മിണ്ടാട്ടം മുട്ടി

    മിണ്ടാട്ടം മുട്ടി

    ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വിധിയെ സ്വാഗതം ചെയ്തെങ്കിലും ബിജെപി സംസ്ഥാന ഘടകം ഇതുവരെ വിഷയത്തില്‍ പരസ്യമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല.വിധി പഠിച്ചിട്ട് പറയാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.

     പ്രതിഷേധം

    പ്രതിഷേധം

    അതേസമയം വിധിക്കെതിരെ ബിജെപിയുടെ അണികളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്,. ഹൈന്ദരവാരാധനക്രമങ്ങളില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി ഒരു പൊതു നിലപാട് സ്വീകരിക്കാത്തതെന്നാണ് ഇവരുടെ ചോദ്യം.

     കുറ്റപ്പെടുത്തുന്നു

    കുറ്റപ്പെടുത്തുന്നു

    അതേസമയം വിശ്വാസത്തിന്‍റേയും ആചാര്യത്തിന്‍റേയും കാര്യത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയില്ലെന്ന കുറ്റപ്പെടുത്തല്‍ തുടരുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ ഇതിനെതിരെ എന്തെങ്കിലും പാര്‍ട്ടി ചെയ്തോയെന്ന അണികളുടെ ചോദ്യെത്തിനും പാര്‍ട്ടിക്ക് ഉത്തരമില്ല.

     ഹിന്ദുത്വം സംരക്ഷിക്കാന്‍

    ഹിന്ദുത്വം സംരക്ഷിക്കാന്‍

    ബിജെപിയും ആര്‍എസ്എസിന്‍റേയും ഈ ഇരട്ടത്താപ്പ് തുടര്‍ന്നതോടെ കുമ്മനം രാജശേഖരന്‍ ഇല്ലാത്തതാണ് ഈ നിലപാട് ഇല്ലായ്മയ്ക്ക് പിന്നില്‍ എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. മിസോറാമിലേക്ക് അദ്ദേഹം ഗവര്‍ണായി പോയതോടെ ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ ആരുമില്ലെന്നും രാഹുല്‍ പറയുന്നു.

     മുന്‍പില്‍

    മുന്‍പില്‍

    അദ്ദേഹം കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പോരാട്ടത്തിന് മുന്നില്‍ ഉണ്ടാകുമായിരുന്നെന്നും ഫേസ്ബുക്കില്‍ രാഹുല്‍ കുറിച്ചു.രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

     കുമ്മനം ചേട്ടാ

    കുമ്മനം ചേട്ടാ

    എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ ചേട്ടൻ മരിച്ചു പോയി - (2 Points, 30 Seconds)
    ഇല്ലെങ്കിൽ ഇപ്പോൾ ശബരിമലക്ക് വേണ്ടി പോരാടാൻ മുന്നിൽ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്‌നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ

     14 ദിവസം

    14 ദിവസം

    ** ഇനി 14 ദിവസം -- ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയിൽ ഒരു Ordinance വേണം
    ** ഞാൻ കാല് പിടിച്ചു പറയാം - ദൈവത്തെ ഓർത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്

     അത് നടക്കൂ

    അത് നടക്കൂ

    1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യിൽ "Jallikattu Model Ordinance" നു വേണ്ടി നമ്മൾ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാൽ അത് നടക്കു.

     ഒന്നിക്കണം

    ഒന്നിക്കണം

    എല്ലാ രാഷ്ട്രീയ കക്ഷികളും
    തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം
    2) നമ്മൾ ഈ മഹാ പ്രാർത്ഥന പ്രക്ഷോഭത്തിൽ വർഗ്ഗീയതയോ, രാഷ്ട്രീയമോ കലർത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+