കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വര്‍ ഇനി രണ്ടാഴ്ച്ച ജയിലിനുള്ളില്‍; പോലീസ് ചുമത്തിയത് വന്‍കുറ്റങ്ങള്‍, റിമാന്‍ഡ് 14 ദിവസം

Google Oneindia Malayalam News

സുപ്രീകോടതി വിധിക്ക് ശേഷം ആദ്യമായി നട തുറന്ന ഇന്നലെ നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. സന്നിധാനത്തേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

<strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍</strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരേ ക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ നടന്നത്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലേറ് നടത്തുകയും ചെയ്തു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഈശ്വര്‍ അടക്കുമുള്ളവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുല്‍ ഈശ്വറിനെ ഇന്നാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്..

പോലീസിന്റെ കൃത്യനിര്‍വഹണം

പോലീസിന്റെ കൃത്യനിര്‍വഹണം

പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടേയുള്ള 20 പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ

ഇന്ന് രാവിലെ

ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുല്‍ ഈശ്വറിനെ ഇന്ന് രാവിലെയാണ് പോലീസ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കലാപത്തിന് ശ്രമിച്ചു

കലാപത്തിന് ശ്രമിച്ചു

കലാപത്തിന് ശ്രമിച്ചെന്ന കുറ്റം ചുമത്തി ആലപ്പുഴ സൗത്തി പോലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

ജാമ്യമില്ല വകുപ്പ്

ജാമ്യമില്ല വകുപ്പ്

സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും ഇയാള്‍ക്കെതിരേയും ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം തേടി

മുന്‍കൂര്‍ ജാമ്യം തേടി

കേസില്‍ രാഹുല്‍ ഈശ്വര്‍ രാവിലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നത് അല്ലെന്നവാദമായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയത്.

കാലപത്തിന് താന്‍ ശ്രമിച്ചിട്ടില്ല

കാലപത്തിന് താന്‍ ശ്രമിച്ചിട്ടില്ല

ശബരിമലയിലെ ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളില്‍ പൊതുപ്രവര്‍ത്തകനും ശബരിമല തന്ത്രികുടുംബാംഗവുമായി താന്‍ സജീവമാണ്. അല്ലാതെ പോലീസ് ആരോപിക്കുന്നത് പോലെ കാലപത്തിന് താന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു.

പൊതുജന മുന്നേറ്റം

പൊതുജന മുന്നേറ്റം

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ പിന്തുണക്കുന്ന ഭക്തര്‍ക്ക് വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി പരിഗണിച്ച കോടതി

ഹര്‍ജി പരിഗണിച്ച കോടതി

പിന്നീട് കേസ് സംബിന്ധിച്ച വിശദാംശങ്ങളില്ലെന്ന് ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കുകയും ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വന്‍അക്രമസംഭവങ്ങള്‍

വന്‍അക്രമസംഭവങ്ങള്‍

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി നടതുറന്ന ഇന്നലെ നിലയ്ക്കലും പരിസര പ്രദേശങ്ങളിലും വന്‍അക്രമസംഭവങ്ങളായിരുന്നു അരങ്ങേറിയത്.

തിരഞ്ഞ് പിടിച്ച്

തിരഞ്ഞ് പിടിച്ച്

പതിനഞ്ചോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ പോലീസ് ജീപ്പുകളും സ്വകാര്യവാഹനങ്ങളും അക്രമിച്ചു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ക്രൂരമായ അക്രമങ്ങളാണ് ഉണ്ടായത്. ചില പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി.

ഹര്‍ത്താല്‍

ഹര്‍ത്താല്‍

അതേസമയം ഇന്നലെ നിലയ്ക്കലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലില്‍ വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി.

English summary
rahul eeswar remanded in 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X