കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്.. രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ നിന്ന് മടങ്ങി

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദര്‍ശനം നടത്തി രാഹുല്‍ ഈശ്വര്‍ മടങ്ങി. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് രാഹുലിന്‍റെ ജാമ്യത്തേയും ബാധിച്ചേക്കാം. അതേസമയം രണ്ട് ദിവസം കഴിഞ്ഞ് ഭക്തര്‍ക്കൊപ്പം ശബരിമലയില്‍ മടങ്ങിയെത്തുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

'മൺസൂൺ നൈറ്റ്2' വെന്ന വിവാദ പരിപാടിയില്‍ രാഹുല്‍ ഈശ്വറും! ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ'മൺസൂൺ നൈറ്റ്2' വെന്ന വിവാദ പരിപാടിയില്‍ രാഹുല്‍ ഈശ്വറും! ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ

sasikalarahul-1542430025.jpg

പോലീസ് നല്ല രീതിയിയിലാണ് സഹകരിക്കുന്നതെന്നും സംഘര്‍ഷമുണ്ടാക്കാതെ ഭക്തര്‍ മടങ്ങിപോകണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ ജനുവരി 22 ന് കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ വിപരീത ഫലമുണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വത്സന്‍ തില്ലങ്കേരിയല്ല.. ശബരിമലയില്‍ യുവതികളെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതിയുമായി ആര്‍എസ്എസ്വത്സന്‍ തില്ലങ്കേരിയല്ല.. ശബരിമലയില്‍ യുവതികളെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതിയുമായി ആര്‍എസ്എസ്

ശനിയാഴ്ച രാത്രിയോടെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്തിര-ആട്ടവിശേഷ പൂജയ്ക്കായി നട തുറന്നപ്പോള്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ സുരക്ഷ മുന്‍നിര്‍ത്തി കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നതിന്‍റെ ഭാഗമായിരുന്നു അറസ്റ്റ്.

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.അതേസമയം ഇനിയും സംഘര്‍ഷമുണ്ടാക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

English summary
rahul eeswar to return from sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X