Get Updates
Get notified of breaking news, exclusive insights, and must-see stories!

മീ ടു ആരോപണത്തിന്‍റെ സത്യമെന്ത്? വിശദീകരിച്ച് രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് ലൈവ്

ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് തുടക്കം മുതല്‍ സമരത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ പ്രതിഷേധിച്ചതിനും പരസ്യമായി കലാപാഹ്വാനം ചെയ്തതിനുമെല്ലാം രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ രാഹുലിനെതിരെ ബിജെപിയും താഴമണ്‍ തന്ത്രി കുടുംബവുമെല്ലാം രംഗത്തെത്തുകയും ചെയ്തിരുന്നു. തന്ത്രി കുടുംബാംഗമെന്ന ലേബലില്‍ പ്രതിഷേധത്തിനിറങ്ങിയ രാഹുലിന് തന്ത്രി കുടുംബവുമായി ബന്ധമില്ലെന്നായിരുന്നു കുടുംബാംഗങ്ങള്‍ തന്നെ വ്യക്തമാക്കിയത്.

ഇത്തരം തിരിച്ചടികള്‍ നേരിട്ടതിനിടയിലാണ് വീണ്ടും രാഹുലിന് പാരയായി മീ ടു ആരോപണം ഉന്നയിക്കപ്പെട്ടത്. ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പേജിലാണ് രാഹുലിനെതിരായ ആരോപണം ഉയര്‍ന്നത്. എന്നാല്‍ തനിക്ക് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാഹുല്‍.

 മീ ടു വെളിപ്പെടുത്തല്‍

മീ ടു വെളിപ്പെടുത്തല്‍

സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീ തന്നോട് വെളിപ്പെടുത്തി എന്ന് വ്യക്തമാക്കിയാണ് ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് രാഹുല്‍ ഈശ്വറിനെതിരാ മീ ടു ആരോപണം ഉയര്‍ന്നത്. 2003-2004 കാലഘട്ടത്തില്‍ താന്‍ പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കെയാണ് തനിക്ക് രാഹുല്‍ ഈശ്വറില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു.

 ക്ഷണിച്ചു

ക്ഷണിച്ചു

ഒരിക്കല്‍ വീട്ടിലേക്ക് തന്നെ രാഹുല്‍ ഈശ്വര്‍ ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിച്ചിരിക്കാമെന്നും പറഞ്ഞാണ് തന്നെ വിളിച്ച് വരുത്തിയത് . എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ രാഹുല്‍ സോഫ്റ്റ് പോണ്‍ വീഡിയോ ടിവിയില്‍ കാണിച്ചു.

 മറുപടി

മറുപടി

എന്ത് ചെയ്യണമെന്നറിയാതെ നില്‍കുമ്പോള്‍ തന്നെ അയാള് തന്‍റെ കിടപ്പറ കാണിച്ചു തരികയും അവിടെ വെച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞതായി പോസ്റ്റിലുണ്ട്. രാഹുലിന്‍റെ ചെയ്തികള്‍ സഹിക്ക വയ്യാതായതോടെ താന്‍ രാഹുലിന്‍റെ വീട് വിട്ട് ഇറങ്ങി ഓടുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഇതിന് മറുപടിയാണ് രാഹുല്‍ തന്‍റെ ഫേസ്ബു്ക് ലൈവിലൂടെ നല്‍കിയിരിക്കുന്നത്.

 മീ ടു മൂവ്മെന്‍റ്

മീ ടു മൂവ്മെന്‍റ്

മൂന്ന് മിനിറ്റ് കൊണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയാണ് രാഹുല്‍ ഈശ്വറിന്‍റെ വീഡിയോ തുടങ്ങുന്നത്. രാഹുലിന്‍റെ വാക്കുകള്‍ ഇങ്ങനെ. മീ ടു ആരോപണത്തിന്‍റെ ഭാഗമായി തനിക്കെതിരെ ആരോ അനോണിമസ് ആയി ആരോപണം ഉന്നയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഏതോ സുഹൃത്തിന് ഒരു ദുരനുഭവം അവരോട് തുറന്നു പറയുകയായിരുന്നുത്രേ.

 15 വര്‍ഷം മുന്‍പ്

15 വര്‍ഷം മുന്‍പ്

മീ ടു മൂവ്മെന്‍റിനെ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ വ്യാജ ആരോപണങ്ങള്‍, ഫെമിനിസ്റ്റ് ഗൂഡാലോചനകള്‍, രാഷ്ട്രീയ പ്രേരിതമായവ എന്നിവ മീ ടു മൂവ്മെന്‍റിന്‍റെ ക്രെഡിബിളിറ്റിയെ തന്നെ തകര്‍ക്കുകയാണ്. എനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് 15 വര്‍ഷം മുന്‍പേ നടന്നെന്ന് പറയുന്ന ഒരു കാര്യമാണ്.

 പൂര്‍ണമായി തള്ളുന്നു

പൂര്‍ണമായി തള്ളുന്നു

2003-2004 കാലത്താണെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ പറയുന്നത്.ഏത് വര്‍ഷമാണെന്ന് പോലും ആരോപണം ഉന്നയിച്ചയാള്‍ക്ക് ഉറപ്പില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയമായി എതിര്‍ ആശയം വെച്ച് പുലര്‍ത്തുന്നവരെ കുടുക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോഴാണ് അതിന്‍റെ വിശ്വാസ്യത നഷ്ടമാകുന്നത്.

വിശദീകരിക്കും

വിശദീകരിക്കും

അതുകൊണ്ട് തന്നെ മീ ടൂ മൂവ്മെന്‍റിനെ പൂര്‍ണമായി പിന്തുണച്ച് കൊണ്ട് തന്നെ മീ ടു ആരോപണത്തെ പൂര്‍ണമായി തളളികളയുകയാണ്. രണ്ടാമത്ത കാര്യം ചില കാര്യങ്ങള്‍ ഞാന്‍ മറുപടി പറയാന്‍ അര്‍ഹനല്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ എന്‍റെ മുത്തശ്ശി ദേവകി അന്തര്‍ജനം, അമ്മ മല്ലികാ നമ്പൂതിരി, ഭാര്യ ദീപ എന്നിവര്‍ ചൊവ്വാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.

 തീവ്ര ഫെമിനിസ്റ്റുകള്‍

തീവ്ര ഫെമിനിസ്റ്റുകള്‍

കാരണം സ്ത്രീകളാണ് ഇത്തരം വിഷയത്തില്‍ പുരുഷന്‍മാരെയും അയ്യപ്പ ഭക്തരേയുമെല്ലാം സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങേണ്ടത്. എന്തായാലും ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍ തീവ്ര ഫെമിനിസ്റ്റുകള്‍ ആണ്.

 ഒപ്പം നില്‍ക്കണം

ഒപ്പം നില്‍ക്കണം

മൂന്നാമത്തെ കാര്യം നവംബര്‍ അഞ്ചിന് അയ്യപ്പ വിശ്വാസികള്‍ മലയില്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. അവര്‍ണ സവര്‍ണ കാര്‍ഡിറക്കി, ഹിന്ദു മുസ്ലീം വര്‍ഗീയത പയറ്റിയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്ത് വിശ്വാസികളുടെ പ്രതിഷേധത്തെ തകര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഈ നീക്കങ്ങളെല്ലാം മനസിലാക്കി എല്ലാവരും ഒപ്പം നില്‍ക്കണം- രാഹുല്‍ പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+