കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"എന്നെ അറസ്റ്റ് ചെയ്തേക്കും.. നവംബര്‍ അഞ്ചിന് ഫെമിനിച്ചികളെ കയറ്റാന്‍ സാധ്യത!രാഹുല്‍ ഈശ്വര്‍, വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ ചോരയോ മൂത്രമോ വീഴ്ത്തി അശുദ്ധമാക്കാന്‍ തയ്യാറായി ആളുകള്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുല്‍ ഈശ്വര്‍ അത് തങ്ങളുടെ പ്ലാന്‍ ബി ആയിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ കലാപത്തിനുള്ള ഗൂഡാലോചനയാണ് നടത്തിയതെന്ന് മന്ത്രി കടകം പള്ളി ആരോപിച്ചു. രാഹുലിന്റെ പ്രവൃത്തി രാജ്യദ്രോഹവും അയ്യപ്പ വിശ്വാസികളോടുള്ള ദ്രോഹവുമാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ തന്നെ രാജ്യദ്രോഹി ആക്കി മാറ്റി വീണ്ടും അറസ്റ്റ് ചെയ്ത് ശബരിമല പ്രതിഷേധ സമരത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. നവംബര്‍ അഞ്ചിന് നട തുറക്കാനിരിക്കെ വീണ്ടും ഫെമിനിച്ചികളെ മലകയറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്‍റെ ഫേസ്ബുക്ക് വീഡിയോയില്‍ രാഹുല്‍ പറഞ്ഞു, രാഹുലിന്‍റെ വാക്കുകള്‍ ഇങ്ങനെ

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ശബരിമലയില്‍ വലിയ ഗൂഢാലോചനയ്ക്കാണ് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി ആരോപിച്ചിരുന്നു. കലാപശ്രമങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് രാഹിലിന്റെ വാക്കുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് കലാപശ്രമം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.എന്നാല്‍ മന്ത്രിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുല്‍.

 തോല്‍പ്പിക്കാന്‍

തോല്‍പ്പിക്കാന്‍

എന്‍റെ വാക്കുകളെ മനപ്പൂര്‍വ്വം വളച്ചൊടിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ നവംബര്‍ അഞ്ചിന് യുവതികളെ, ഫെമിനിസ്റ്റുകളെ ശബരിമയില്‍ കയറ്റി നവംബര്‍ 13 ന് വിളിക്കുന്ന കേസ് തോല്‍പിക്കാനുള്ള ശ്രമമാണ് ദേവസ്വം മന്ത്രി നടത്തുന്നത്.

 ദുര്‍വ്യാഖ്യാനം

ദുര്‍വ്യാഖ്യാനം

അതിന്‍റെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ രാജ്യദ്രോഹിയാണ് രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തില്‍ ചോര വീഴ്ത്താന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയുന്നത്. എന്‍റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.

 സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ ഇരുപതോളം പേര്‍ തയ്യാറായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതിന് സന്ധദ്ധത അറിയിച്ച് ചിലിര്‍ എത്തിയിരുന്നു.

 രാജ്യദ്രോഹി

രാജ്യദ്രോഹി

അവര്‍ എന്നെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആ തന്നെയാണ് ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നത്.

 അറസ്റ്റ് ചെയ്യാന്‍

അറസ്റ്റ് ചെയ്യാന്‍

അതിന് പിന്നില്‍ ഈ പത്ത് ദിവസത്തിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശമാണ്. അതേസമയം ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകണം. നേരത്തേ കള്ളക്കേസില്‍ കുടുക്കിയത് പോലെ വീണ്ടും എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ സാധ്യത ഉണ്ട്.

 അനുകൂലമായ വിധി

അനുകൂലമായ വിധി

ഞാന്‍ അടക്കമുള്ള ഒരുപാട് വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പദ്ധതി ഇടുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും നമ്മുടെ ധര്‍മ്മസമരത്തില്‍ നിന്ന് നമ്മള്‍ പിന്നോട്ട് പോകില്ല. നവംബര്‍ 13ന് സുപ്രീം കോടതിയില്‍ നിന്ന് നമ്മുക്ക് അനുകൂലമായ ഒരു വിധി ലഭിക്കും. അതിനുള്ള സാധ്യത ഉണ്ടെന്ന് നിരീശ്വരവാദികള്‍ക്ക് അറിയാം.

 നിരീശ്വരവാദികള്‍

നിരീശ്വരവാദികള്‍

ഈശ്വര വിശ്വാസത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ചിലര്‍ സന്നദ്ധത അറിയിച്ചിരുന്നെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. എന്നാല്‍ തന്‍റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചു. ചില കപട പുരോഗമന വാദികളും നിരീശ്വരവാദികളായ മാധ്യമപ്രവര്‍ത്തകരുമാണ് ഇതിന് പിന്നില്‍.

 തമ്മില്‍ തല്ലിക്കാന്‍

തമ്മില്‍ തല്ലിക്കാന്‍

തന്‍റെ സത്യ സന്ധത കൊണ്ടാണ് താന്‍ ഇതൊക്കെ തുറന്ന് പറഞ്ഞത്. എന്തൊക്കെ സംഭവിച്ചാലും ആരെയൊക്കെ അറസ്റ്റ് ചെയ്താലും നമ്മള്‍ ശക്തിയുക്തം തിരിച്ചുവരും. ജാതിയുടേയും മതത്തിന്‍റേയും പേര് പറഞ്ഞ് ചിലര്‍ നമ്മളെ തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

 മാതൃരാജ്യം

മാതൃരാജ്യം

ഇത് അവര്‍ണ സവര്‍ണ പ്രശ്നാമക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഈ രാജ്യത്തെ സ്നേഹിക്കുന്ന യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ നമ്മളാണ്. ഇന്ത്യയാണ് നമ്മുടെ മാതൃരാജ്യം. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളല്ല നമ്മുടെ മാതൃരാജ്യമെന്ന് ഉത്തമ ബോധ്യമുണ്ട്.

 10 ദിവസം

10 ദിവസം

ഇനി 10ദിവസമാണ് നമ്മുക്ക് മുന്നിലുള്ളത്. നവംബര്‍ അഞ്ചിന് രാവിലെ എല്ലാവരും തയ്യാറാകണം.രാവിലെ തന്നെ സന്നിധാനത്ത് എത്തണം. ഏ് വിധേനയും ഫെമിനിച്ചികളെ മലയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോ

English summary
rahul eeswars facebook vedio gets viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X