മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു!! വോക്കി ടോക്കിയുമായി രാഹുല്‍ ഈശ്വര്‍
ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമാധാനപരമായ സമരമാണ് സ്ത്രീപ്രവേശനത്തിനെതിരെ തങ്ങള്‍ പമ്പയിലും നിലയ്ക്കലും നടത്തിയതെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്നാല്‍ മലകയറാനെത്തിയ യുവതികളെ ആക്രമിച്ചും തെരുവുകളില്‍ ആക്രമം അഴിച്ചുവിട്ടും ശബരിമലയെ കലാപ ഭൂമിയാക്കുന്ന തരത്തിലായിരുന്നു രാഹുല്‍ പറഞ്ഞ ' ഗാന്ധിയന്‍' മോഡല്‍ സമരം അവസാനിച്ചത്.
ഇതൊന്നും പോരാതെ ഏത് വിധേനയും സ്ത്രീപ്രവേശനം തടയാന്‍ പ്ലാന്‍ ബിയും സിയുമെല്ലാം തങ്ങള്‍ തയ്യാറാക്കിയിരുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതോടെ മണ്ഡലകാലത്തും രാഹുല്‍ ഈശ്വറിന്‍റെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ രണ്ടാം ഘട്ട പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേസെടുത്തു
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന്
കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ ആദ്യം പത്തനംതിട്ട പോലീസ് കേസെടുത്തിരിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 22 നാണ് രാഹുലിന് ജാമ്യം ലഭിച്ചത്.

കേസെടുത്തു
ജാമ്യമില്ലാ വകുപ്പ് പ്രകാരം 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

അശുദ്ധമാക്കാന്‍
എന്നാല്‍ ജയിലില്‍ നിന്ന് വന്ന പിന്നാലെ തന്നെ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കി നട അടച്ചിടാന്‍ തങ്ങള്‍ പദ്ധതി ഇട്ടിരുന്നതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേരെയാണ് തയ്യാറാക്കി നിര്‍ത്തിയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

പ്ലാന്‍ ബി
രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.
മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

പ്രക്ഷോഭത്തിന്
ഇപ്പോള്‍ രണ്ടാംഘട്ട പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്കിടോക്കിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്നാണ് കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാക്കി ടോക്കി
ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തി.മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ഇതുവരെ കാണിച്ച സ്നേഹത്തിനും സഹകരണത്തിനും ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്‌ലി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും നന്ദി എന്ന് രാഹുല്‍ കുറിച്ചു.












Click it and Unblock the Notifications