കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജത് സർ നന്മയുള്ള, അറിവുള്ള മനുഷ്യനാണ്,തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടേയെന്ന് രാഹുൽ ഈശ്വർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണ ഭീതിക്കിടെ ബിഗ് ബോസിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറ് കണക്കിന് പേർ എത്തിയത് വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ രജത് ഉൾപ്പെടെയുള്ള 79 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ രജതിനെ വാനോളം പുകഴ്ത്തി ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.

രജത് നൻമയുള്ള മനുഷ്യനാണെന്നും ബിഗ് ബോസിലേക്ക് തിരിച്ചുപോയി അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടേയെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. വിശദാംശങ്ങൾ ഇങ്ങനെയാണ്

 ചെന്നൈയിൽ

ചെന്നൈയിൽ

സഹമത്സരാർത്ഥിയെ കായികമായി ആക്രമിച്ചതിൻറെ പേരിലാണ് റിയാലിറ്റി ഷോയായ ബിഗ്ബോസില്‌ നിന്നും രജത് കുമാർ കഴിഞ്ഞ ദിവസം പുറത്തായത്. പ്രകോപനമില്ലാതെ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണിൽ രജിത് കുമാര്‍ പച്ചമുളക് തേക്കുകയായിരുന്നു. തുടര്‍ന്ന് മത്സരത്തിൽ നിന്ന് മാറ്റി രജിത് കുമാറിനെ മാറ്റി പരിപാടിയിൽ നിന്ന് മാറ്റി നിർത്തുകയും രേഷ്മയുടെ നിര്‍ദ്ദേശപ്രകാരം പുറത്താക്കുകയായിരുന്നു.

 വിമാനത്താവളത്തിൽ

വിമാനത്താവളത്തിൽ

പുറത്തായതിന് പിന്നാലെ ഇന്നലെയാണ് ചെന്നൈയിൽ നിന്നും രജത് കൊച്ചിയിലേക്ക് തിരിച്ചത്. രാത്രി 9 ഓടെയായിരുന്നു രജത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ കൊവിഡ് സംബന്ധിച്ചുള്ള എല്ലാ വിലക്കുകളും ലംഘിച്ച് രജതിനെ സ്വീകരിക്കാൻ ആരാധകർ എന്നവകശാപ്പെടുന്ന ഒരു കൂട്ടം പേരാണ് വിമാനത്താവളത്തിൽ എത്തിയത്.

 കൈകുഞ്ഞുമായി

കൈകുഞ്ഞുമായി

ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു നിർദ്ദേശം ലംഘിച്ച് ആളുകൾ തടിച്ച് കൂടിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ഇരു ടെർമിനൽ കെട്ടിടത്തിലും സിയാൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാ ലംഘിച്ചായിരുന്നു കൈക്കുഞ്ഞുമായടക്കം നൂറ് കണക്കിന് പേർ വിമാനത്താവളത്തിൽ രജതിനെ സ്വീകരിക്കാനെത്തിയത്.

Recommended Video

cmsvideo
Big Boss Malayalam | Rajit kumar's foolish statement on covid 19 | Oneindia Malayalam
 ഫേസ്ബുക്ക് ലൈവിൽ

ഫേസ്ബുക്ക് ലൈവിൽ

വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയവരോട് തിരികെ പോകാൻ ആവശ്യപ്പെടണമെന്ന് രജതിനോട് പോലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്വീകരണം ഒരുക്കിയ ശേഷമായിരുന്നു ആൾക്കൂട്ടം ഒഴിഞ്ഞ് പോയത്. വിമാനത്താവളത്തിലെ ആഘോഷങ്ങളെല്ലാം ഏറ്റുവാങ്ങിയ ശേഷം മാത്രമായിരുന്നു രജത് ഫേസ്ബുക്കിൽ എത്തി ആരാധകരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്.

 നടപടിയെടുക്കും

നടപടിയെടുക്കും

പിന്നീട് വീഡിയോയിൽ തനിക്ക് കൊറോണ പേടിയില്ലെന്നും മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ ബാധിക്കുന്നതെന്നും രജിത് കുമാർ പറഞ്ഞു. നടപടിയിൽ വിവിധ കോണുകളിൽ നിന്ന് രജതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രജതിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 ബിഗ് ബോസ് ജയിക്കണം

ബിഗ് ബോസ് ജയിക്കണം

ഇതിനിടെയാണ് രജതിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. രജതുമായി രാഹുൽ മുൻപ് നടത്തിയ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പിന്തുണ പോസ്റ്റ്. പ്രിയപ്പെട്ട രജിത് കുമാർ സർ, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ് അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

 ഫെമിനിസ്റ്റുകൾ വേട്ടയാടിയ മനുഷ്യൻ

ഫെമിനിസ്റ്റുകൾ വേട്ടയാടിയ മനുഷ്യൻ

രജിത് സർ നെ പരിചയപ്പെട്ടത് 7-8 വർഷങ്ങൾക്കു മുൻപാണ്. തീവ്ര ഫെമിനിസ്റ്റുകൾ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുൻപ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വർഷങ്ങൾക്കു മുൻപ് കണ്ടു സംസാരിച്ചപ്പോൾ. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദർശനങ്ങൾ, മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയട്ടെ, രാഹുൽ കുറിച്ചു.

അറസ്റ്റ് ചെയ്യും

അറസ്റ്റ് ചെയ്യും

അതിനിടെ രജതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്പി കെ കാർത്തിക്ക് അറിയിച്ചു. വിമാനത്താവളത്തിൽ എത്തിയവർ ആരെന്ന് കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. രജത് ഉൾപ്പെടെ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

വിശദീകരണവുമായി

വിശദീകരണവുമായി

അതേസമയം രജത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയ മുൻ മത്സരാർത്ഥികൂടിയായ ഷിയാസ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. താൻ സ്വമേധയാ പോകാൻ ഉദ്ദേശിച്ച് പോയതല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടത് കൊണ്ടാണ് പോയതെന്നും ഷിയാസ് പറഞ്ഞു.

കൊറോണ കാലത്ത്

കൊറോണ കാലത്ത്

ഞാൻ ആയിട്ട് ആരേയും എയർപോർട്ടിലേക്ക് വിളിച്ച് കൊണ്ട് പോയിട്ടില്ല. കൊറോണ പോലൊരു വിഷയം നടക്കുമ്പോൾ ബുദ്ധിയുള്ള ഒരാൾ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിച്ച് വരുത്തുമോ. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും പിടിച്ച് വലിച്ച് കാറിൽ കയറ്റേണ്ട അവസ്ഥയിലായിരുന്നു താൻ എന്നും ഷിയാസ് പറഞ്ഞു.

English summary
MB Rajesh against hindu maha sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X