Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല കയറാന്‍ വീണ്ടും രാഹുല്‍ ഈശ്വര്‍.. തടഞ്ഞ് പോലീസ്.. പമ്പയിലേക്ക് വിടില്ല

ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു.നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വെക്കുമെന്നും പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ രാഹുലുമായുള്ള ചര്‍ച്ച തുടരുകയാണ്. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തി വിടാമെന്ന് പോലീസ് അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

rahulsabaridd-1543050446.jpg

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുമുടി കെട്ടുമായി രാഹുല്‍ ഈശ്വര്‍ എത്തിയത്. എന്നാല്‍ നിലയ്ക്കലില്‍ പോലീസ് തടയുകയായിരുന്നു. മണ്ഡല മകരവിളക്ക് പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലേക്ക് രാഹുല്‍ ഈശ്വര്‍ എത്തിയിരുന്നു. എന്നാല്‍ ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദര്‍ശനം നടത്തി രാഹുല്‍ ഈശ്വര്‍ മടങ്ങുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് രാഹുലിന്‍റെ ജാമ്യത്തേയും ബാധിച്ചേക്കാം. അതേസമയം രണ്ട് ദിവസം കഴിഞ്ഞ് ഭക്തര്‍ക്കൊപ്പം ശബരിമലയില്‍ മടങ്ങിയെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+