കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളില്‍ ലെഗിങ്‌സ് നിരോധനത്തില്‍ തെറ്റില്ലെന്ന് രാഹുല്‍ ഈശ്വര്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം:ക്ഷേത്രങ്ങളില്‍ ജീന്‍സും ലെഗിന്‍സും ഇറക്കം കുറഞ്ഞ പാവാടയും ധരിച്ച് പ്രവേശിക്കാനാവില്ലെന്ന ഉത്തരവ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇതിനോടകം തന്നെ നിരവധിപേര്‍ പ്രതികരിച്ചു കഴിഞ്ഞു. ശരീരത്തില്‍ ഒളിക്കണ്ണെറിയുന്നവരെയാണ് ലെഗിങ്‌സ് അസ്വസ്തരാക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

ഉത്തരവില്‍ തെറ്റില്ല

ഉത്തരവില്‍ തെറ്റില്ല

തമിഴ്‌നാട്ടില്‍ കുട്ടിപാവാടയും ജീന്‍സും ലെഗിന്‍സും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ലെന്ന ഉത്തരവില്‍ തെറ്റില്ലെന്ന് രാഹുല്‍ ഈശ്വര്‍.

ഡ്രസ് കോഡ്

ഡ്രസ് കോഡ്

ലോകത്തെല്ലാ പ്രഫഷനുകളും പോലീസായും , ആശുപത്രിയില്‍ ആയാലും കോടതിയിലുമെല്ലാം ഡ്രസ് കോഡുണ്ട്. പിന്നെ അമ്പലത്തില്‍ മാത്രം വരുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് പ്രഭാഷകനും കേരളാ യൂത്ത് കമ്മീഷന്‍ കോഡിനേറ്റനുമായ രാഹുല്‍ ചോദിക്കുന്നു.

ഡ്രസ് കോഡ് നിശ്ചയിക്കാനുള്ള അവകാശം

ഡ്രസ് കോഡ് നിശ്ചയിക്കാനുള്ള അവകാശം

അമ്പലത്തിലെ ഡ്രസ്‌കോഡ് നിശ്ചയിക്കാനുള്ള അവകാശം അവിടുത്തെ അധികാര കേന്ദ്രങ്ങള്‍ക്കു തന്നെയാണ്.

അരോചകമായി തോന്നുന്നു

അരോചകമായി തോന്നുന്നു

ലെഗിങ്സ് ധരിക്കുമ്പോള്‍ അവ ശരീരങ്ങളുടെ ആകൃതി എടുത്തു കാണിക്കുകയാണ്. അമ്പലങ്ങളില്‍ നമസ്‌കരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും അരോചകമായി തോന്നിയേക്കാം.

ഉപദേശം

ഉപദേശം

ക്ഷേത്രങ്ങളിലെ ലെഗിങ്ന്‍സ് നിരോധിക്കുന്നത് അച്ഛനോ സഹോദരനോ ഉപദേശിക്കുന്നത് പോലെ മാത്രം കണ്ടാല്‍ മതിയെന്നും രാഹുല്‍ പറയുന്നു.

പ്രകോപനപരമായി വസ്ത്രങ്ങള്‍ ധരിക്കരുത്

പ്രകോപനപരമായി വസ്ത്രങ്ങള്‍ ധരിക്കരുത്

വത്തിക്കാനില്‍ സ്ലീവ്‌ലെസും സ്‌കെര്‍ട്ടും നിരോധിച്ചു. ഇതുപോലെ ആരാധനാലയങ്ങളില്‍ പ്രകോപനപരമായ വസ്ത്രങ്ങള്‍ ധരിക്കരുത് എന്നു തന്നെയാണ് അഭിപ്രായമെന്നും രാഹുല്‍ പറയുന്നു.

English summary
Rahul Eswar comments about leggins wear tamilnadu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X