കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയുടെ താക്കോല്‍ പിണറായിയുടെ കോന്തലയില്‍ അല്ലെന്ന് മനസിലായില്ലേ! പിണറായിക്ക് രൂക്ഷമായ പരിഹാസം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിക്ക് രൂക്ഷമായ പരിഹാസവുമായി രാഹുൽ ഈശ്വർ | Oneindia Malayalam

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ശബരിമല കര്‍മ്മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവിലൂടെയാണ് സര്‍ക്കാര്‍ നനടിപടിയെ രാഹുല്‍ വിമര്‍ശിച്ചത്. വന്‍ ഗൂഡാലോചനയാണ് സര്‍ക്കാര്‍ നടത്തിയെന്ന് ആക്ഷേപിച്ച രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീഡിയോയില്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറിന്‍റെ വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ

 പരിഹാരക്രിയ ചെയ്തു

പരിഹാരക്രിയ ചെയ്തു

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കേരള പോലീസിന്‍റേയും സിപിഎമ്മിന്‍റേയും ഒത്താശയോടെ രണ്ട് യുവതികളെ പുലര്‍ച്ചയോടെ ശബരിമലയില്‍ പ്രവേശിപ്പിച്ചു. ബോധപൂര്‍വ്വം ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ലംഘിക്കാന്‍ തിരുമാനിച്ചു. എന്നാല്‍ ശബരിമല നട അടച്ചുതന്നെ തന്ത്രി കണ്ഠര് രാജീവര് അതിനുള്ള പരിഹാര ക്രിയ ചെയ്തു.

 മുഖ്യമന്ത്രിക്ക് മറുപടി

മുഖ്യമന്ത്രിക്ക് മറുപടി

ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് നേരത്തേ തന്ത്രി പറഞ്ഞപ്പോള്‍ തന്‍റെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. എന്നാല്‍ ഇന്ന് തന്ത്രി നട അടച്ചത് ദേവസ്വം ബോര്‍ഡിന്‍റേയോ സര്‍ക്കാരിന്‍റേയോ ഒന്നും അനുവാദം വാങ്ങിയല്ല.

 തന്ത്രിക്ക് അധികാരം ഉണ്ട്

തന്ത്രിക്ക് അധികാരം ഉണ്ട്

അങ്ങനെ ചെയ്യാനുള്ള അധികാരം തന്ത്രിക്കുണ്ടെന്ന് ഇന്നത്തോടെ വ്യക്തമായി. ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞാല്‍ നട അടയ്ക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമായി.

 തന്ത്രി വാക്ക് പാലിച്ചു

തന്ത്രി വാക്ക് പാലിച്ചു

പ്രധാനമന്ത്രി നരന്ദ്രമോദിയടക്കം കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആചാര ലംഘനം ഉണ്ടായപ്പോള്‍ തന്ത്രി തന്‍റെ വാക്ക് പാലിച്ചു. ഹൈന്ദവ സംഘടനകള്‍ അടക്കം നമ്മുക്കൊപ്പം നിന്നു.

 പ്രതിരോധിക്കാന്‍ കഴിയും

പ്രതിരോധിക്കാന്‍ കഴിയും

അതിശക്തമായ പ്രതിഷേധങ്ങളുമായി നമ്മള്‍ മുന്നോട്ട് പോകണം. ജനുവരി 22-ന് നടക്കുന്ന കേസിനെ ഇതൊന്നും ബാധിക്കില്ലെന്നാണ് വിശ്വാസം.എതിര്‍പക്ഷം ഇത് ഉയര്‍ത്തിക്കാട്ടിയാലും ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയും.

ട്രാന്‍സ്ജെന്‍റേഴ്സ് ആണെന്ന്

ട്രാന്‍സ്ജെന്‍റേഴ്സ് ആണെന്ന്

സ്ത്രീകളല്ല ട്രാന്‍സ്ജെന്‍റേഴ്സ് ആണെന്ന് ചുറ്റും കൂടിയ ഭക്തരെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് യുവതികളെ മലകയറ്റിയത്. വിശ്വാസികള്‍ ഒരുമിച്ച് നിന്ന് ഇതിനോട് പ്രതികരിക്കണം. ഹിന്ദുക്കള്‍ വഞ്ചിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി സമര്‍പ്പിച്ചത്.

 മുഖ്യമന്ത്രി മനസിലാക്കണം

മുഖ്യമന്ത്രി മനസിലാക്കണം

പോലീസുകാര്‍ കോട്ടയം എസ്പിയുടെ അടക്കം നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കൂടി ഡൂഡാലോചനയോടെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് ചീപ്പായി പോയി. പക്ഷേ മുഖ്യമന്ത്രി മനസിലാക്കേണ്ടത് ശബരിമലയുടെ താക്കോല്‍ മുഖ്യമന്ത്രിയുടെ കോന്താലയില്‍ അല്ല.

 വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കണം

വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കണം

കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രതിഷേധം സംഘടിപ്പിക്കും. ജനാധിപത്യമര്യാദ പാലിച്ച് പ്രതിഷേധം അറിയിക്കണം. കലാപത്തിലേക്ക് നീങ്ങരുത്. വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം.

 ബ്രിട്ടീഷ് സംസ്കാരം

ബ്രിട്ടീഷ് സംസ്കാരം

നമ്മുടെ ക്ഷേത്രങ്ങളുടെ അവകാശങ്ങള്‍ നമ്മുടെ കൈയ്യില്‍ നിന്നും മാറ്റുകയാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേവസ്വംബോര്‍ഡ് സംസ്‌കാരം വിശ്വാസികള്‍ക്ക് അനുകൂലമാണോയെന്ന് ചിന്തിക്കാന്‍ വിശ്വാസികള്‍ ഈ സമയം വിനിയോഗിക്കണം.

 ഹര്‍ത്താലിനോട് സഹകരിക്കണം

ഹര്‍ത്താലിനോട് സഹകരിക്കണം

നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എല്ലാവരും സമാധാന പൂര്‍വ്വമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണം.ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാവരും സഹകരിക്കണം. സുപ്രീം കോടതിയില്‍ ശബരിമല കേസില്‍ വിശ്വാസികള്‍ വിജയിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോ പൂര്‍ണരൂപം

English summary
Rahul eswar facebook vedio against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X