Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഈശ്വറിന് ജാമ്യം; കേസന്വേഷണത്തോട്​ പൂർണമായും സഹകരിക്കണം, ജാമ്യം ലഭിച്ചത് ഉപാദികളോടെ...

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ അറസ്റ്റിലായ അയ്യപ്പ ധർമസേന പ്രസിഡൻറ്​ രാഹുൽ ഈശ്വറിന്​ ജാമ്യം. ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തോട്​ പൂർണമായും സഹകരിക്കണമെന്ന്​ രാഹുൽ ഈശ്വറിനോട്​ മജിസ്ട്രേറ്റ്​ നിർദേശിച്ചു. ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ രക്​തം വീഴ്​ത്തി അശുദ്ധമാക്കി ക്ഷേത്രനട അടപ്പിക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന്​ എറണാകുളം പ്രസ്​ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തിരുന്നത്.

എന്നാൽ ​20 പേർ കൈമുറിച്ച്​ രക്​തം ഇറ്റിച്ച്​ നടയടപ്പിക്കാൻ​​ തയാറായി നിൽക്കുന്നു എന്ന്​ ഫോണിലൂടെ അറിഞ്ഞതാണെന്നും രക്​തം വീഴ്​ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നുമാണ്​ രാഹുൽ ഈശ്വർ പിന്നീട് തിരുത്തുകയായിരുന്നു. ത​​​​​​​​​​ന്റെ വാക്കുകൾ വളച്ചൊടിച്ച്​ രാജ്യ​ദ്രോഹിയാക്കാനാണ്​ ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Rahul Easwar

തിരുവനന്തപുരം നന്ദാവനത്തിലെ ഫ്ലാറ്റിൽ നിന്ന്​ എറണാകുളത്ത്​ നിന്നെത്തിയ പൊലീസാണ് കലാപാഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്​ അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+