Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് രാഹുൽ ഈശ്വർ

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരം സംഘടിപ്പിക്കുമെന്ന് അയ്യപ്പധർമസേനാ അധ്യക്ഷൻ രാഹുൽ ഈശ്വർ. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. ഈ മാസം പത്താം തീയതി മലപ്പുറം ചങ്ങരംകുളത്ത് നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പാകിസ്താനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലിമാണെന്നും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.

rahul eswar

തിരുവാഭരണം പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നും ഈ വിഷയത്തിൽ സർക്കാരും കൊട്ടാരവും തമ്മിൽ സമവായം വേണമെന്നും രാഹുൽ പറഞ്ഞു. തിരുവാഭരണ വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ നിലപാട് അഭിനന്ദനാഹർഹമാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+