കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട അടയ്ക്കും വരെ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ, വീഡിയോ...

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകൾ തന്നെയാണ് പ്രതിഷേധത്തിന് മുൻനിരയിൽ നിൽക്കുന്നത്. തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ ദർശനം നടത്താനായി സ്ത്രീകൾ എത്തിയാൽ തയാനാണ് പ്രതിഷേധക്കാർ നിലയ്ക്കലിലും പമ്പയിലും നിലയുറപ്പിച്ചിരിക്കുകയാണ്.

ഒക്ടോബർ 17 മുതൽ 22വരെ ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് രാഹുൽ ഈശ്വർ. അതിക്രമിച്ച് കടക്കുന്നവരെ പ്രാർത്ഥിച്ച് പ്രതിരോധിക്കണം. കാടിനുള്ളിൽ പ്രാർത്ഥനാ കൂട്ടായ്മ നടത്തുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഈശ്വർ പറയുന്നു.

മുന്നോട്ട് തന്നെ

മുന്നോട്ട് തന്നെ

ഒക്ടോബർ 17 മുതൽ ഒക്ടോബർ 18 വരെ ശബരിമലയിൽ ശക്തമായ പ്രാർത്ഥനകളുമായി മുന്നോട്ട് പോകും. ഇത് പ്രതിഷേധമല്ല പ്രാർത്ഥനയാണ്. നമ്മുടെ അമ്മമാരും സഹോദരിമാരും അടക്കമുളളവർ നമുക്കൊപ്പമുണ്ടാകും, ശക്തമായി അതിനുവേണ്ടി പോകാൻ നിങ്ങളോട് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു- രാഹുൽ ഈശ്വർ പറയുന്നു.

 പിന്തുണയുണ്ട്

പിന്തുണയുണ്ട്

ഐജി മനോജ് എബ്രാഹം അപേക്ഷ നൽകിയിട്ടുണ്ട്. പിന്തുണ വേണമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17ന് രാവിലെ എട്ട് മണിമുതൽ എല്ലാവരും അവിടെ വേണം.നിലയ്ക്കലിലും പമ്പയിലും പ്രാർത്ഥനാ യോഗങ്ങൾ നടക്കും. മുദ്രവാക്യങ്ങൾക്ക് പകരം ശരണമന്ത്രങ്ങളാകും അവിടെ ഉയരുകയെന്നും രാഹുൽ ഈശ്വർ പറയുന്നു.

നിയമം ലംഘിക്കില്ല

നിയമം ലംഘിക്കില്ല

നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ച് അവിടെ ഒന്നും ചെയ്യില്ല. തികച്ചും ഗാന്ധിയൻ രീതികളിൽ 125 മണിക്കൂർ, അഞ്ച് ദിവസം പ്രതിരോധവും പ്രാർത്ഥനയുമായി മുന്നോട്ട് പോകും . ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും വെച്ച് കാണാമെന്ന് പറഞ്ഞാണ് രാഹുൽ ഈശ്വർ വീഡിയോ അവസാനിപ്പിക്കുന്നത്.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

നിലയ്ക്കലിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ശബരിമലയിലെത്തിയ മാധ്യമ പ്രവർ‌ത്തകരെ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. നിലയ്ക്കലിൽ ഒരു സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസുകൾ തടഞ്ഞുനിർത്തി പ്രതിഷേധക്കാർ സ്ത്രീകളെ ഇറക്കി വിട്ടു.

മുന്നിൽ സ്ത്രീകൾ

മുന്നിൽ സ്ത്രീകൾ

നിലയ്ക്കലിലെ പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സ്ത്രീകൾ തന്നെയാണ്. ബസുകളിലേക്ക് ഇരച്ചുകയറി പത്തുവയസിന് മുകളിലേക്കും 50 വയസിനും താഴെയും പ്രായമുള്ള സ്ത്രീകളെ കടന്നുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്.

 വനിതാ പോലിസെത്തും

വനിതാ പോലിസെത്തും

പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നിലയ്ക്കലിലേക്ക് രണ്ട് ബറ്റാലിയൻ വനിതാ പോലീസിനെ അയക്കും. സ്ത്രീകൾ കൂടുതലായി മലകയറാനെത്തിയാൽ വനിതാ പോലീസുകാർ സന്നിധാനത്തേയ്ക്ക് നീങ്ങും. പ്രത്യേക സുരക്ഷാ മേഖലയിൽ പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വീഡിയോ

രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

അന്ന് അടൂർ ഭാസിക്കെതിരെ പരാതി നൽകിയത് എന്തിനായിരുന്നു? കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനംഅന്ന് അടൂർ ഭാസിക്കെതിരെ പരാതി നൽകിയത് എന്തിനായിരുന്നു? കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനം

ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്

English summary
rahul-eswar-on-sabarimala-protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X