Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതിക്കാരിയുടെ ഭർത്താവിനെ ഞാൻ ഫോണിൽ വിളിച്ചു'; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ..പറഞ്ഞത്..

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തുണച്ചും അതിജീവിതയെ അധിക്ഷേപിച്ചും രാഹുൽ ഈശ്വർ. യഥാർത്ഥിൽ അതീജീവിത സ്വന്തം ഭർത്താവിനെയാണ് വഞ്ചിച്ചതെന്നും അദ്ദേഹമാണ് യഥാർത്ഥത്തിൽ ഇരയെന്നും രാഹുൽ പറഞ്ഞു. വാക്കുകളിലേക്ക്

'രാഹുലിനെതിരെ പരാതി കൊടുത്ത പെണ്ണിന്റെ ഭർത്താവുമായി ഞാൻ സംസാരിച്ചു. വളരെ മാന്യനായ റെസ്പെക്റ്റബിൾ ആയ ഒരു വ്യക്തിയാണ് അദ്ദേഹം. യഥാർത്ഥത്തിൽ ഈ വിഷയത്തിലെ ഇര ഇദ്ദേഹമാണ്. അതായത് ഈ പെണ്ണ് സ്വന്തം ഭർത്താവിനെ വഞ്ചിച്ചു, കാമുകനെ പറ്റിച്ചു ,എന്നിട്ട് അവസാനം അയാൾക്ക് പണി കൊടുക്കാനായി ഇപ്പോ മുഖ്യമന്ത്രിയേയും കണ്ടു,എന്നിട്ട് പേര് അതിജീവിതയെന്ന്. 2024 ഓഗസ്റ്റിലാണ് ഇവരുടെ കല്യാണം നടന്നത്. ഒരു വർഷം പോലും ,ആയില്ല ആ ബന്ധം മറച്ചുവെച്ചോ ഒളിച്ചുവെച്ചോ പകുതി മറച്ചുവെച്ചോ തെറ്റിദ്ധരിപ്പിച്ചോ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധത്തിൽ ഏർപ്പെട്ടു. എന്നിട്ട് പ്രഗ്നന്റ് ആവുകയും അതിനുശേഷം ബ്രേക്കപ്പ് ആകുകയും പ്രശ്നങ്ങൾ ആവുകയും ചെയ്തു. എന്നിട്ട് അത് മാധ്യമങ്ങളിലൂടെ അടക്കം ഈ വ്യക്തിയോ ഈ വ്യക്തിയുടെ കൂട്ടാളികളോ ചേർന്ന് മീഡിയയിൽ അടക്കമുള്ള കാര്യങ്ങളിൽ എത്തിച്ചു.

rah1-17

ഇപ്പോഴും ഡിവോഴ്സ് ചെയ്തിട്ടില്ല അവർ ഭാര്യ ഭർത്താക്കന്മാരാണ്.അതൊക്കെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ അതിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെ വേട്ടയാടാൻ സ്വയം നിന്നു കൊടുക്കുന്നതും വേട്ടയാടാൻ മുഖ്യമന്ത്രിയെ കാണുന്നതും ഒക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ്. രാഹുലിനെ തീർക്കാനും തകർക്കാനും കോൺഗ്രസിനെ തകർക്കാനും വേണ്ടിയുള്ള യുദ്ധമാണ് ഇത്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അടക്കം കോൺഗ്രസിനാണ് ഒരു മേൽക്കൈ ഉള്ളത്. വിഷയം തെറ്റിക്കാനും ശ്രദ്ധ തിരിക്കാനും കോൺഗ്രസിനെ നശിപ്പിക്കാനുമാണ് രാഹുൽ മാങ്കൂട്ടത്തിനെ ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായ വിജയൻ പോലീസ് സ്റ്റേഷനായി നിന്ന് പരാതി സ്വീകരിച്ച് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യാൻ പോകുന്നത് എന്തിനു വേണ്ടിയിട്ടാണ് എന്ന് അറിയാം.

ഈ വിഷയത്തെ വെച്ച് ശബരിമല കൊള്ളയെ മറയ്ക്കാമെന്നും ശ്രദ്ധ തെറ്റിക്കാമെന്നും പല കാര്യങ്ങളും എടുത്തുകൊണ്ടുവന്നു. രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി പിണറായ വിജയൻ സഖാവ് നീങ്ങി കഴിഞ്ഞു. അടുത്ത സരിത ഓൾറെഡി എത്തിയിരിക്കുകയാണ്.

എതിർകക്ഷികളിലെ നല്ല ആൾക്കാരെ ഏതെങ്കിലും രീതിയിൽ പെണ്ണ് കേസിലും ഗർഭകേസിലും കുടുക്കി ഇല്ലാതാക്കണം എന്ന് പറയുന്ന ഒരു ആറ്റിട്യൂഡ് നമുക്ക് നാട്ടിൽ ഇല്ലാതാകണം. യഥാർത്ഥത്തിൽ ഇര ആ പെണ്ണിന്റെ ഭർത്താവാണ് .ഭർത്താവിനെ ചതിച്ചു കാമുകനായ രാഹുൽ മാങ്കൂട്ടത്തിനെ ചതിച്ചു എന്നിട്ട് ഇപ്പോ അതിജീവിത എന്ന് പേരുമെടുത്ത് നടക്കുകയാണ്.

ഈ പെൺകുട്ടി മാരീഡ് ആണെന്നുള്ള സത്യം ഞാൻ പറയുന്നതിനു മുൻപ് നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ? കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമം ഇത് പറഞ്ഞിരുന്നോ? എന്തുകൊണ്ടാണ്, അത് മറച്ചുവെച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിനെ ആക്രമിക്കാൻ യൂസ് ചെയ്യുകയാണ് .രാഹുലിനെ തകർക്കാൻ ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇന്ന് എന്റെ ജന്മദിനമാണ് ,ബർത്ത് ഡേക്ക് വീട്ടുകാരും കുറച്ച് ആൾക്കാരൊക്കെ വന്നിട്ടുണ്ട്, ഞങ്ങൾ ഒന്ന് രണ്ട് സ്ഥലത്ത് പോകാന്നൊക്കെ പറഞ്ഞിരിക്കുകയാണ്. അതെല്ലാം മാറ്റിവെച്ച് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്ന് വീഡിയോ ചെയ്യുന്നതിന്റെ കാര്യം ഇത് ഒരു പോരാട്ടമാണ്. നാളെ നമ്മുടെ അച്ഛൻ നമ്മുടെ മകൻ നമ്മുടെ സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്.

ഓൾറെഡി കല്യാണം കഴിച്ച ഈ പെണ്ണിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് എന്തൊരു കള്ളമാണ്. ഇത് നാളെ നിങ്ങൾക്കെതിരെ വരാം എനിക്കെതിരെ വരാം നമ്മുടെ മക്കൾക്കെതിരെ വരാം .നമ്മുടെ മകൻ സേഫ് അല്ല നമ്മുടെ സഹോദരനോ അച്ഛനോ സേഫ് അല്ല എന്ന തിരിച്ചറിവ് വേണം. ഇത് രാഹുൽ മാങ്കൂട്ടത്തിന് വേണ്ടിയുള്ള പോരാട്ടമല്ല ഇത് ഉമ്മൻചാണ്ടി സാറിന് വേണ്ടിയുള്ള പോരാട്ടമാണ്. എല്ലാ വേട്ടയാടപ്പെടുന്ന പുരുഷന്മാർക്കും വേണ്ടിയുള്ള പോരാട്ടമാണ്', രാഹുൽ ഈശ്വർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+