Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി, പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചെന്ന് കുര്യന്‍

പത്തനംതിട്ട: കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുവേ ഹൈക്കമാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിജെ കുര്യന്‍. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടാണ് വിമര്‍ശനം. രാഹുലാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണമെന്ന് കുര്യന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നതിന് തടസ്സം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് കുര്യന്‍ ആരോപിച്ചു.

രാഹുല്‍ ഉത്തരവാദിത്തതത്വത്തില്‍ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണെന്നും കുര്യന്‍ കുറ്റപ്പെടുത്തി. മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശം കുര്യന്‍ ഉന്നയിച്ചിരിക്കുന്നത്.

1

നേരത്തെ ജി23 അടക്കമുള്ള ഇതേ കാര്യങ്ങളായിരുന്നു ഉന്നയിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം രാഹുലായിരുന്നു നിയന്ത്രിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജിവെച്ചത്. എന്നാല്‍ പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് പലപ്പോഴായി പ്രഖ്യാപിക്കുകയും ചെയ്തു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം തിരിച്ചുവന്നിരുന്നില്ല. പക്ഷേ പിന്നണിയിലിരുന്ന് കോണ്‍ഗ്രസിനെ നിയന്ത്രിച്ചത് രാഹുലാണെന്ന ആരോപണം പലപ്പോഴും ഉയര്‍ന്നു. അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തുടര്‍ച്ചയായി രാഹുല്‍ അധ്യക്ഷനാവണമെന്ന് ഉന്നയിക്കുകയും ചെയ്തിരുന്നു.

2

രാഹുല്‍ പിന്നണിയില്‍ നില്‍ക്കുന്നത് ഉത്തരവാദിത്തങ്ങളില്ലാതെ കോണ്‍ഗ്രസിനെ നിയന്ത്രിക്കാനാണെന്ന് വ്യാപക വിമര്‍ശനം കോണ്‍ഗ്രസിലുണ്ട്. അങ്ങനെ നിയന്ത്രിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം അടക്കം ഏറ്റെടുക്കേണ്ടി വരില്ല. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. രാഹുല്‍ തന്നെ അധ്യക്ഷനായി തിരിച്ചുവരണമെന്നാണ് ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വേണമെങ്കില്‍ പരിഗണിക്കാം എന്നായിരുന്നു രാഹുല്‍ അറിയിച്ചത്. കോണ്‍ഗ്രസിലെ ജി23 നേതാക്കളും കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും, ഏറ്റവും അടിത്തട്ട് വരെ തിരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണമെന്നുമാണ് നിര്‍ദേശിച്ചത്.

3

രാഹുല്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെയാണ് കൂര്യന്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സ്ഥിരതയില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലേക്ക് വീണപ്പോള്‍ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോയതെന്ന് കുര്യന്‍ പറഞ്ഞു. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ അകപ്പെട്ട ഒരു കപ്പലിനെ ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന്, കപ്പിത്താനാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ രാഹുല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി ഇതാണ് കോണ്‍ഗ്രസിന് പിന്നിടുള്ള തിരഞ്ഞെടുപ്പുകളില്‍ അടക്കം കനത്ത തിരിച്ചടികള്‍ ഉണ്ടാവാന്‍ കാരണം. ഉത്തരവാദിത്തം ഇല്ലാതിരുന്നിട്ട് കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.

4

പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു. അനുഭവ സമ്പത്തുള്ള, മുതിര്‍ന്ന നേതാക്കളുമായി യാതൊരു വിധ കൂടിയാലോചനകളും നടക്കുന്നില്ല. തനിക്ക് ചുറ്റുമുള്ള കോക്കസുമായി മാത്രമാണ് രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആ കോക്കസിനാകട്ടെ വേണ്ടത്ര അനുഭവജ്ഞാനമില്ലെന്നും കുര്യന്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ. നെഹ്‌റു കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. അതിന് തടസ്സം നില്‍ക്കുന്നത് രാഹുലാണെന്നും കുര്യന്‍ കുറ്റപ്പെടുത്തി.

5

നേരത്തെ കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ഹൈക്കമാന്‍ഡിനെതിരെ കുര്യന്‍ രംഗത്ത് വന്നിരുന്നു. ഒഴിവ് വന്ന സീറ്റിലേക്ക് ഹൈക്കമാന്‍ഡ് കെട്ടി ഇറക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു കുര്യന്റെ നിലപാട്. അര്‍ഹതയുള്ള നിരവധി പേര്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയത്തും ദേശീയ നേതൃത്വത്തിലെ മാറ്റത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയെ നിര്‍ജീവമാക്കുന്ന നടപടി പാര്‍ട്ടിയിലുണ്ടെന്നും, സഖ്യ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്നും കുര്യന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+