Get Updates
Get notified of breaking news, exclusive insights, and must-see stories!

അടച്ച ബാറുകള്‍ തുറക്കുമോയെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അടച്ചിട്ട ബാറുകള്‍ തുറക്കുമോയെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിച്ച ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുല്‍ എല്‍ഡിഎഫിന്റെ മദ്യനയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

ഇടതുപക്ഷ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണ്. അത്തരം പ്രത്യയശാസ്ത്രത്തിന് കേരളത്തിലെ വികസനത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുഡിഎഫ് മികച്ച ഭരണമാണ് കാഴ്ചവെച്ചത്. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. സ്റ്റാര്‍ട് അപ്പിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും മുന്‍പ് കേരളം പദ്ധതി നടപ്പാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്നും രാഹുല്‍ പറഞ്ഞു.

rahulgandhi

അഴിമതിയുമായി സന്ധി ചെയ്യുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികും സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+