കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പറയുന്നു; ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുക 3 വിഷയങ്ങള്‍ ഏതൊക്കെ

Google Oneindia Malayalam News

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുക 3 വിഷയങ്ങള്‍

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പ്രചരണത്തിനായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. രാവിലെ വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് വയനാട്ടിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

<strong>ഇനിയെങ്കിലും വെറുതെ വിടൂ..: പിണറായിക്ക് കൃപേഷിന്‍റെ സഹോദരിയുടെ കത്ത്, അച്ഛന്‍ സിപിഎമ്മായിരുന്നു</strong>ഇനിയെങ്കിലും വെറുതെ വിടൂ..: പിണറായിക്ക് കൃപേഷിന്‍റെ സഹോദരിയുടെ കത്ത്, അച്ഛന്‍ സിപിഎമ്മായിരുന്നു

തിരുനെല്ലി യുപി സ്കൂള്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡില്‍ ഇറങ്ങിയ രാഹുല്‍ പാപാനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. നേരത്തെ കണ്ണൂരില്‍ മാധ്യമങ്ങളെകണ്ട രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു നടത്തിയത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

വയനാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

യഥാര്‍ത്ഥ ദേശവിരുദ്ധര്‍

യഥാര്‍ത്ഥ ദേശവിരുദ്ധര്‍

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തികഘടനയെ തകിടം മറിച്ച ബിജെപിയാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍. അംബാനിക്ക് 3000 കോടി നല്‍കിയതും തൊഴില്‍ രഹിതര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിരിക്കുന്നതുമാണ് ദേശവിരുദ്ധതയെന്നും രാഹുല്‍ ആരോപിച്ചു.

നരേന്ദ്ര മോദിക്കും ബിജെപിക്കും

നരേന്ദ്ര മോദിക്കും ബിജെപിക്കും

നരേന്ദ്ര മോദിക്കും ബിജെപിക്കും ഇതൊന്നും മനസ്സിലാവില്ല. മോദിയുടെ അനില്‍ ഭായ് ആയത് മാത്രമാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ അനില്‍ അംംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കി.

മൂന്ന് വിഷയങ്ങള്‍

മൂന്ന് വിഷയങ്ങള്‍

ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുക അവരുടെ മുന്നിലുള്ള മൂന്ന് വിഷയങ്ങളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സാമ്പത്തികത്തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവയാണ് തിരഞ്ഞെടുപ്പില്‍ നമ്മുടെ മുന്നിലുള്ളതെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

വിമര്‍ശനം നടത്തിയില്ലെങ്കിലും

വിമര്‍ശനം നടത്തിയില്ലെങ്കിലും

കഴിഞ്ഞ ദിവസത്തെപ്പോലെ സിപിഎമ്മിനെതിരെ നേരിട്ട് വിമര്‍ശനം നടത്തിയില്ലെങ്കിലും എല്ലാവിധ അക്രമരാഷ്ട്രീയത്തിനുംം എതിരാണ് കോണ്‍ഗ്രസ് എന്നും രാഹുല്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് വടകര മണ്ഡലങ്ങളിലെ നേതാക്കളുമായും കണ്ണൂരില്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്.

പാപനാശിനിയില്‍

പാപനാശിനിയില്‍

കണ്ണൂരില്‍ നിന്ന് ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയില്‍ എത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തി.

രാഹുലിനൊപ്പം

രാഹുലിനൊപ്പം

രാഹുല്‍ എത്തുന്നതിനെ തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പോലീസും തണ്ടര്‍ ബോള്‍ട്ടും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമേ രാഹുലിനൊപ്പം ഉണ്ടായിരുന്നുള്ളു.

കര്‍മ്മങ്ങള്‍ക്ക് ശേഷം

കര്‍മ്മങ്ങള്‍ക്ക് ശേഷം

എസ്പിജി ഉദ്യോഗസ്ഥരുടെ കര്‍ശന സുരക്ഷയിലായിരുന്നു രാഹുല്‍ ഗാന്നധി പാപനാശിനിയിലെത്തിയത്. കര്‍മ്മങ്ങള്‍ക്ക് ശേഷം തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമാണ് രാഹുലിന്‍റെ ഇന്നത്തെ പ്രചരണ പരിപാടികള്‍ ആരംഭിക്കുക

അവസരം നൽകിയില്ല

അവസരം നൽകിയില്ല

രാഹുൽ ഗാന്ധി വരുന്ന പശ്ചാത്തലത്തിൽ മറ്റാര്‍ക്കും ഇന്ന് ബലിതര്‍പ്പണത്തിന് അവസരം നൽകിയിരുന്നുമില്ല. ഇഎൻ കൃഷ്ണൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. സുല്‍ത്താന്‍ ബത്തേരിയിലാണ് ഇന്നത്തെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി.

രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍‍

ട്വീറ്റ്

രാഹുല്‍ പാപനാശിനിയില്‍

ട്വീറ്റ്

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
rahul gandhi against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X