കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവും അസമും പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്, കേരളത്തില്‍ രാഹുലും അസമില്‍ പ്രിയങ്കയും നയിക്കും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന് കേരളത്തിലും അസമിലും ഭരണം ഉറപ്പാണെന്ന ഹൈക്കമാന്‍ഡ് നിഗമനം. ഈ രണ്ടിടത്തും ഏറ്റവും ഗംഭീര പ്രചാരണമാണ് കോണ്‍ഗ്രസ് നയിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസിന്റെ തീവ്രമായ പ്രചാരണം അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഭരണിലെത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ പരമാവധി കരുത്ത് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ട കാര്യങ്ങളും കോണ്‍ഗ്രസ് സ്വീകരിക്കും.

1

അതേസമയം പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍. പ്രിയങ്ക ഗാന്ധി അസമിലെ പ്രചാരണത്തില്‍ സജീവമാകും. അതോടൊപ്പം രാഹുല്‍ കേരളത്തിലെ കാര്യങ്ങളിലും ശ്രദ്ധിക്കും. നേരത്തെ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലി തന്നെ രാഹുല്‍ റദ്ദാക്കിയിരുന്നു. നേരത്തെ കേരളത്തിലെ തീരദേശത്ത് രാഹുലും അസമിലെ തോട്ടം മേഖലയില്‍ പ്രിയങ്കയും നടത്തിയ പ്രചാരണം പാര്‍ട്ടിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. അതുകൊണ്ട് ഇവരുടെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്.

രാഹുല്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നത്. ഗ്രൂപ്പ് വ്യത്യാസം മാറ്റിവെച്ച്, ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ മനിര്‍ത്തിയാല്‍ പ്രചാരണത്തില്‍ സജീവമായി ഇടപെടാന്‍ ഒരുക്കമാണെന്ന് സംസ്ഥാന നേതൃത്വത്തെ രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഈ ജയം കോണ്‍ഗ്രസിന് വളരെ നിര്‍ണായകവുമാണ്. നേരത്തെ ജി23 നേതാക്കള്‍ രാഹുലിന്റെ നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. ഇവരെ അടക്കിനിര്‍ത്താന്‍ കേരളത്തിലും അസമിലും ജയം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുപോലെ ബംഗാളിലെയും തമിഴ്‌നാട്ടിലെയും മെച്ചപ്പെട്ട പ്രകടനവും കോണ്‍ഗ്രസിന് അനിവാര്യമാണ്.

അതേസമയം അസമില്‍ പ്രിയങ്ക ഗാന്ധി തന്റെ ഇടപെടല്‍ ആരംഭിച്ച് കഴിഞ്ഞു. സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയ അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിനെയാണ് പ്രിയങ്ക അനുനയിപ്പിക്കാനായി ഇടപെട്ടത്. സുഷ്മിതയുമായി പ്രിയങ്ക നേരിട്ട് സംസാരിച്ചു. പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്ന ഉറപ്പും നല്‍കി. അസമിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് സുഷ്മിത രാജി പ്രഖ്യാപിച്ചത്. നേരത്തെ എഐയുഡിഎഫുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെ സുഷ്മിത എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ ഇത് വഷളായി. സുഷ്മിത പാര്‍ട്ടി വിടില്ലെന്ന് അറിയിച്ച് അസമിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.

English summary
rahul gandhi and priyanka gandhi will lead congress campaign in kerala and assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X