കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസവും 150 പേര്‍ക്ക് സൗജന്യ ഊണ്; ജയ്സണ്‍ന്‍റേയും ജനസേവയുടേയും നന്മ പങ്കിട്ട് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

തൃശൂര്‍: തെരുവോരത്ത് വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പുന്ന തൃശ്ശൂര്‍ വടൂക്കര ജനസേവ ചാരിറ്റബിള്‍ ട്രസ്റ്റിനേയും അതിന്‍റെ സാരഥി ജയ്സണേയും ഫേസ്ബുക്കിലൂടെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.

'ദിവസവും ഉച്ചയ്ക്ക് തൃശൂരിലെ ഒരു ബസ് സ്റ്റോപ്പ് വീടില്ലാത്തവര്‍ക്കും വിശക്കുന്നവര്‍ക്കും അന്നം നല്‍കുന്ന വീടായി മാറിയിരിക്കുന്നു. മദര്‍ തെരേസയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ജയ്‌സണ്‍ പോളും ജനസേവ ചാരിറ്റബിള്‍ ട്രസ്റ്റും ദിവസേന ഉച്ചയ്ക്കു 100-150 പേര്‍ക്ക് ഊണു നല്‍കുന്നു. അവരുടെ പൊതുസേവനതല്‍പരതയും മാറ്റമുണ്ടാക്കാനുള്ള ആഗ്രഹവും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു'-എന്നാണ് വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

rahul-

രാഹുലിന്‍റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്‍റുകളുമായി രംഗത്ത് എത്തിയിട്ടുള്ളത്. കേരളം ദൈവത്തിന്റെ നാടാണ്, ഞങ്ങൾക്കും ഇവരെപ്പോലെയാകണം എന്ന് തുടങ്ങിയ കേരളത്തിലെ പ്രാദേശിക വാര്‍ത്തകള്‍ വരെ ശ്രദ്ധിച്ചു തുടങ്ങിയ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനം എന്ന കമ്മന്‍റ് വരെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

തെരുവിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന സംഘടനകള്‍ വേറെയുണ്ടെങ്കിലും പേപ്പര്‍ ഇലയിട്ട് അതില്‍ നേരിട്ട് ചോര്‍ വിളമ്പി നല്‍കുന്നതാണ് ജയ്സണ്‍ന്‍റെ രീതി. ഉച്ചയോടെ പഴയ പട്ടാളം റോഡിലെ ബസ് സ്‌റ്റോപ്പിലാണ് ഊണ് മേശയൊരുങ്ങുക. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും ജനസേവ ഭക്ഷണം നല്‍കി വരുന്നു.

ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്

English summary
rahul gandhi appreciate jaison and janasevana trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X