രാഹുല്‍ ഗാന്ധിയ്ക്ക് വേണം ആറന്മുള വിമാനത്താവളം
ദില്ലി: ആറന്‍മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഈയിടെയായി അത്ര ബഹളങ്ങളൊന്നും കേള്‍ക്കുന്നില്ല. ശക്തമായ ജനകീയ എതിര്‍പ്പ് കാരണം വിമാനത്താവള പദ്ധതി തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു സംഭവ വികാസം!
അവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വിമാന്താവളത്തിന് വേണ്ടി രംഗത്തെത്തിയിരിയ്ക്കുന്നത്. വിമാനത്താവള വിരുദ്ധ നിലപാട് ഉപേക്ഷിക്കണം എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിയടക്കമുള്ള വലിയ വിഭാഗം പദ്ധതിയ്ക്ക് അനുകൂല നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ വിഎം സുധീരന്‍ അടക്കമുള്ള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് പോലും നിലപാട് മയപ്പെടുത്തേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട സ്ഥിതിയ്ക്ക് കാര്യങ്ങള്‍ മാറിമറിയാനിടയുണ്ടെന്നാണ് സൂചന.
കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയപ്പോഴാണ് വിഎം സുധീരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടതെങ്കിലും രാഹുല്‍ ഗാന്ധി പറഞ്ഞത് പദ്ധതിയെ പിന്തുണയ്ക്കാനാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ ഉപേക്ഷിക്കണം എന്ന നിര്‍ദ്ദേശവും സുധീരന് രാഹുല്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications