കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം ഏതറ്റം വരേയും എതിർക്കുമെന്നാണ് സിപിഐ ആവർത്തിച്ചിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശത്തിൽ മറ്റ് ഘടകകക്ഷികൾ വഴങ്ങിയതോടെ സിപിഐയും മെരുങ്ങുന്ന സിപിഎമ്മിന്റെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്. അതേസമയം സമവായ ചർച്ചകൾക്കായി രണ്ടാം വട്ട സിപിഐ-സിപിഎം ചർച്ചകൾ വരും ദിവസങ്ങളിൽ നടന്നേക്കും.

ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

യുഡിഎഫിലേക്കോ എൽഡിഎഫിലേക്കോ ഇപ്പോൾ ഇല്ലെന്നാണ് ജോസ് കെ മാണി ആവർത്തിച്ചതെങ്കിലും തനിച്ചൊരു നിലനിൽപ്പ് ജോസിനെ സാധിക്കില്ലെന്നത് തീർച്ചയാണ്. അതിനിടെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായി രാഹുൽ ഗാന്ധി. വിശദാംശങ്ങളിലേക്ക്

 തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. ജോസിന്റെ വരവ് മധ്യതിരുവിതാംകൂറിൽ മുന്നണിക്ക് ഗുണകരമാകുമെന്നാണ് സിപിഎം കരുതുന്നത്. ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവെച്ചാണ് സിപിഎമ്മിന്റെ നീക്കം. എന്നാൽ ഇതിനുള്ള ഏക തടസം കാനം രാജേന്ദ്രനാണ്.

 കടുത്ത പിടിവാശിയിൽ

കടുത്ത പിടിവാശിയിൽ

ജോസിനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കടുത്ത പിടിവാശിയിലാണ് കാനം രാജേന്ദ്രൻ. ഇപ്പോൾ ആവശ്യത്തിന് ജനപിന്തുണ എൽഡിഎഫിന് ഉണ്ടെന്നും ആരുടേയും സഹായം ഇല്ലാതെ തന്നെ തുടർഭരണം നേടാനാകുമെന്നുമാണ് ഏറ്റവും അവസാനമായി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.

 സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്. മുന്നണിയിലെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ തിരുമാനങ്ങൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും കാനം മുന്നറിയിപ്പ് നൽകി. 65ലെ ചരിത്രം കോടിയേറി ബാലകൃഷ്ണൻ ഒന്നു കൂടി വായിച്ചു പഠിക്കേണ്ടതായിട്ടുണ്ട്. വരുന്നവരേയും പോകുന്നവരെയും ഉൾപ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്നും കാനം പറഞ്ഞിരുന്നു.

 പ്രതിസന്ധിയിൽ

പ്രതിസന്ധിയിൽ

സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രത്യേക ഫോർമുല മുന്നോട്ട് വെച്ച് ജോസിനെ മുന്നണിയിൽ എത്തിക്കാനായിരുന്നു സിപിഎം ആലോചിച്ചത്. മുന്നണിയിലെ മറ്റ് കേരള കോൺഗ്രസ് കക്ഷികളുടെ ലയനവും സീറ്റ് വിഭജനവുമെല്ലാം സിപിഎം ചർച്ചയാക്കിയിരുന്നു.

 എൽഡിഎഫിലേക്ക് എളുപ്പമാകില്ല

എൽഡിഎഫിലേക്ക് എളുപ്പമാകില്ല

അതേസമയം നിവലിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കള്ള ജോസിന്റെ പ്രവേശനം എളുപ്പമാകില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. ജോസിനെ മുന്നണിയിൽ എത്തിക്കാനുള്ള അവസാന വട്ട ശ്രമങ്ങളാണ് പാർട്ടി നേതൃത്വം ആരംഭിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
 ഹൈക്കമാന്റിനെ അറിയിച്ചു

ഹൈക്കമാന്റിനെ അറിയിച്ചു

ഹൈക്കമാന്റ് വിഷയത്തിൽ ഇടപെടുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തിലെ സാഹചര്യം എകെ ആന്റണിയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

 കൈവിട്ട് കളയാൻ തയ്യാറല്ല

കൈവിട്ട് കളയാൻ തയ്യാറല്ല

എന്തുവിലകൊടുത്തും ജോസിനെ മുന്നണിയിൽ തന്നെ നിലനിർത്തണമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽ നിർണ്ണായക സാന്നിധ്യമാകുന്ന രണ്ട് എംപിമാരുള്ള ജോസ് കെ മാണി വിഭാഗത്തെ കൈവിട്ടുകളയാൻ ഹൈക്കമാൻഡ് തയ്യാറല്ല.

 രണ്ട് എംപിമാർ വീതം

രണ്ട് എംപിമാർ വീതം

രാജ്യസഭയിലും ലോക്‌സഭയിലും ഓരോ എംപിമാർ വീതം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. ഇത് കൂടാതെ ചെറുപ്പക്കാരായ നേതാക്കളും അണികളും കൂടുതൽ ജോസ് കെ മാണി വിഭാഗത്തിനാണ്. അതിനാൽ ജോസിനെ തിരികെ കൊണ്ടുവരണമെന്നാണ് ഹൈക്കമാൻ് നിർദ്ദേശം.

 കേരള നേതാക്കളുമായി

കേരള നേതാക്കളുമായി

ഇക്കാര്യം വ്യക്തമാക്കി രാഹുൽ കേരണ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകി. ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് കേരളത്തിലെ നേതാക്കൾ മുൻകൈയെടുക്കണമെന്നും രാഹുൽ നിർദ്ദേശിച്ചിട്ടുണ്ട്. ജോസിനെ തിരിച്ചെത്തിക്കാൻ പ്രത്യേക വാഗ്ദാനങ്ങൾ ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

 സമാനമായ ധാരണകൾ

സമാനമായ ധാരണകൾ

മുൻപ് കേരള കോൺഗ്രസ് മുന്നണി വിട്ടപ്പോൾ ജോസ് കെ മാണിയ്ക്കു രാജ്യ സഭാ സീറ്റ് നൽകി തിരികെ എത്തിക്കുകയായിരുന്നു. സമാനമായ ധാരണകൾ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം യുഡിഎഫ് പുറത്താക്കിയാലും യുപിഎയുടെ ഭാഗമായി തുടരുമെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

 മഞ്ഞുരുകലിന്റെ ഭാഗം

മഞ്ഞുരുകലിന്റെ ഭാഗം

ഇത് മഞ്ഞുരുകലിന്റെ ഭാഗമാണെന്നാണ് നേതാക്കൾ കരുതുന്നത്. അതേസമയം ജോസ് കെ മാണിയെ തിരിച്ചെടുത്താൻ പിജെ ജോസഫ് വിഭാഗം ഇടയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാതെ ഒരു ഒത്ത് തീർപ്പില്ലെന്നാണ് പിജെ ജോസഫ് നിലപാട്.

സിന്ധ്യയെ മടയിൽ ചെന്ന് പൂട്ടാൻ കോൺഗ്രസ്; കളം മാറ്റി പിടിച്ച് കമൽനാഥ്! ഗ്വാളിയാറിൽ പൊടിപാറുംസിന്ധ്യയെ മടയിൽ ചെന്ന് പൂട്ടാൻ കോൺഗ്രസ്; കളം മാറ്റി പിടിച്ച് കമൽനാഥ്! ഗ്വാളിയാറിൽ പൊടിപാറും

'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി

English summary
Rahul gandhi askes Kerala leaders to have discussions wih Jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X