• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിൽ മുറിവുണക്കൽ; ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ... ദേശീയ രാഷ്ട്രീയത്തിലേക്ക് മടക്കം?

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങളില്‍ തീരെ തൃപ്തനല്ല എന്നാണ് വിലയിരുത്തലുകള്‍. പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് മാറ്റുമെന്ന കാര്യം, അവസാന നിമിഷം വരെ അറിയാക്കാതിരുന്നത് അദ്ദേഹത്തെ വലിയതോതില്‍ നിരാശനാക്കിയിരുന്നു.

തൃപ്പൂണിത്തുറയുടെ എംഎല്‍എ ആയി എം സ്വരാജ് തിരികെ വരുമോ? കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജിതൃപ്പൂണിത്തുറയുടെ എംഎല്‍എ ആയി എം സ്വരാജ് തിരികെ വരുമോ? കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

ജിപിയെ വെല്ലും യൂട്യൂബ് വരുമാനവുമായി പേളി മാണി! 31 വീഡിയോയില്‍ നിന്ന് 10 കോടി വ്യൂസ്... വരുമാനമെത്ര?ജിപിയെ വെല്ലും യൂട്യൂബ് വരുമാനവുമായി പേളി മാണി! 31 വീഡിയോയില്‍ നിന്ന് 10 കോടി വ്യൂസ്... വരുമാനമെത്ര?

അതിന് ശേഷം, കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരനെ കൊണ്ടുവന്നതിലും രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും വലിയ തൃപ്തിയില്ല. സുധാകരന്റെ നിയമനത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ കലാപം തുടങ്ങിക്കഴിഞ്ഞു. എന്തായാലും കോണ്‍ഗ്രസില്‍ ഇനി മുറിവുണക്കല്‍ സീസണ്‍ വരികയാണ്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. എന്തൊക്കെ സംഭവിക്കാം? പരിശോധിക്കാം...

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

ദില്ലിയിലേക്ക് വരണം

ദില്ലിയിലേക്ക് വരണം

രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് രമേശ് ചെന്നിത്തലയ്ക്ക് സന്ദേശം ലഭിച്ചിട്ടുള്ളത്. അടിയന്തരമായി ദില്ലിയില്‍ എത്താനാണ് നിര്‍ദ്ദേശം. രണ്ട് ദിവസത്തിനകം ചെന്നിത്തല ദില്ലിയിലേക്ക് തിരിക്കും എന്നാണ് വിവരം.

മുറിവുണക്കല്‍

മുറിവുണക്കല്‍

പുതിയ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലും കെപിസിസി പുന:സംഘടിപ്പിച്ചതിലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കളില്‍ വലിയ എതിര്‍പ്പുണ്ട്. അതില്‍ തന്നെ ഏറ്റവും അധികം മുറിവേല്‍ക്കപ്പെട്ട ആള്‍ രമേശ് ചെന്നിത്തലയാണ്. അതുകൊണ്ട് രമേശ് ചെന്നിത്തലയെ തണുപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍.

എങ്ങനെ തണുപ്പിക്കും

എങ്ങനെ തണുപ്പിക്കും

നിലവില്‍ നിയമസഭയിലെ ഹരിപ്പാട് അംഗം മാത്രമാണ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലോ മുന്നണിയിലോ മറ്റ് പദവികള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ല. മറ്റൊരു മുതിര്‍ന്ന നേതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെ ആണ് ചെന്നിത്തല കടന്നുപോകുന്നത്. ഇതിനെ എങ്ങനെ മറികടക്കും എന്നതും ചോദ്യമാണ്.

പ്രത്യേക പദവി

പ്രത്യേക പദവി

രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡ് പ്രത്യേക പദവികള്‍ എന്തെങ്കിലും നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. 2016 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉമ്മന്‍ ചാണ്ടിയും അല്‍പകാലം പദവികള്‍ ഒന്നുമില്ലാതെ തുടര്‍ന്നിരുന്നു. അതിന് ശേഷം അദ്ദേഹത്തെ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.

 പ്രവര്‍ത്തക സമിതിയിലേക്ക്?

പ്രവര്‍ത്തക സമിതിയിലേക്ക്?

രമേശ് ചെന്നിത്തലയെ എഐസിസി പ്രവര്‍ത്തക സമിതി അംഗമാക്കിയേക്കുമെന്ന് പല കോണുകളില്‍ നിന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയും ഇതോടൊപ്പം നല്‍കിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ദേശീയ രാഷ്ട്രീയത്തിലേക്ക് തത്കാലമില്ല എന്ന നിലപാടായിരുന്നു അന്ന് ചെന്നിത്തല സ്വീകരിച്ചത്.

തീരുമാനങ്ങള്‍ മാറും

തീരുമാനങ്ങള്‍ മാറും

അന്ന് അത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം കൈവിടുമെന്ന് ദു:സ്വപ്‌നത്തില്‍ പോലും ചെന്നിത്തല കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സാഹചര്യം. പുതിയ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അത്തരമൊരു ഓഫര്‍ വന്നാല്‍ ചെന്നിത്തല സ്വീകരിച്ചേക്കും എന്നാണ് സൂചനകള്‍.

ദേശീയ രാഷ്ട്രീയത്തിലെ പുലി

ദേശീയ രാഷ്ട്രീയത്തിലെ പുലി

2005 ല്‍ കെപിസിസി പ്രസിഡന്റ് ആയി കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു ചെന്നിത്തല. 2004 ല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ആയിരുന്നു. അതിന് മുമ്പ് എന്‍എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ദേശീയ പ്രസിഡന്റും ആയിരുന്നു

അതല്ലാതെ...

അതല്ലാതെ...

ദേശീയ രാഷ്ട്രീയത്തില്‍ ഒരു പദവി എന്നതല്ലാതെ, മറ്റെന്തെങ്കിലും വാഗ്ദാനം ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല. നിലവില്‍ കേരളത്തില്‍ നിന്ന് രണ്ട് പേര്‍ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളായിരിക്കെ അത്തരമൊരു വാഗ്ദാനത്തിന് സാധ്യതയുണ്ടോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.

ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

cmsvideo
  Ramya Haridas talks about the incident
  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Rahul Gandhi asks Ramesh Chennithala to meet him immediately in Delhi- A Reconciliation move in Congress. Ramesh Chennithala may offered key post in national leadership.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X