കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപെട്ട് രാഹുൽ ഗാന്ധി.. ചെന്നിത്തലയും ഉമ്മൻചാണ്ടിയും മൗനത്തിൽ.. ലക്ഷ്യമെന്ത്? ഇനി സാധ്യത ഇങ്ങനെ?

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. മുല്ലപ്പള്ളി രാജിവെച്ചതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പാർട്ടിയിലെ പടലപിണക്കങ്ങളാണ് ചർച്ചകൾക്ക് തടസം തീർക്കുന്നത്. ഇതോടെ അധ്യക്ഷ പ്രഖ്യാപനം വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ പ്രതിസന്ധിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഇടപെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

ഗ്രൂപ്പ് നേതാക്കൾ മൗനത്തിൽ

പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതിന് പിന്നാലെ തന്നെ പുതിയ അധ്യക്ഷനേയും നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുല്ലപ്പള്ളി ഔദ്യോഗികമായി രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെ ചർച്ചകൾ കൊഴുത്തു. പല പേരുകളും ഉയരുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഗ്രൂപ്പ് നേതാക്കളുടെ കടുംപിടിത്തവും മൗനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്.

കടുത്ത അതൃപ്തി

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്തിൽ ഹൈക്കമാന്റിനെതിരെ കടുത്ത അതൃപ്തിയിലാണ് നേതാക്കൾ. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ എ, ഐ ഗ്രൂപ്പുകൾ എതിർപ്പ് മറന്ന് ഒറ്റക്കെട്ടായി നിന്നിട്ട് പോലും ഹൈക്കമാന്റ് ആവശ്യം തള്ളിയെന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

പരാതി നൽകി

കെ സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം യുവ നേതാക്കളും ഒരു വിഭാഗം അണികളും ഉയർത്തുന്നുണ്ട്. എന്നാൽ കെ സുധാകരൻ അധ്യക്ഷനാകുന്നതോടെ തങ്ങൾക്ക് പാർട്ടിയിൽ സ്വാധീനം നഷ്ടമാകുമെന്ന് നേതാക്കൾ കരുതുന്നു. ഇതോടെ സുധാകരനെതിരെ എഐസിസിക്ക് നേതാക്കൾ പരാതി നൽകുകയും ചെയ്തു.

തീവ്ര നിലപാടുകൾ

സുധാകരന്റെ തീവ്ര നിലപാടുകൾ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്. സുധാകരന് വേണ്ടി വാദിക്കുന്ന അണികൾ സൈബർ ഇടത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഭീഷണി ഉയർത്തുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമെന്നത് ഉൾപ്പെടെയുള്ള ചർച്ചകളാണ് സൈബർ ഇടത്തിൽ നടക്കുന്നതെന്നും ഇതെല്ലാം തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രായപരിധി

മാത്രമല്ല പ്രായപരിധി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടണമെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഗ്രൂപ്പ് സമ്മർദ്ദങ്ങൾ വഴങ്ങേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്റ്. അതേസമയം ഗ്രൂപ്പുകളെ തള്ളിക്കൊണ്ട് തിരുമാനമെടുത്താൻ തിരിച്ചടിയാകുമെന്ന ആശങ്കയും ഹൈക്കമാന്റിന് ഉണ്ട്.

സോണിയയുടെ നിർദ്ദേശം

താഴെതട്ടിൽ പാർട്ടിയെ ചലിപ്പിക്കണമെങ്കിൽ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ കൂടിയെ തീരു. മാത്രമല്ല കെ സുധാകരൻ എന്ന തിരുമാനത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഹൈക്കമാന്റ് ഏറ്റെടുക്കേണ്ടി വരുമെന്നതും ആശങ്കയാണ്. ഈ ഘട്ടത്തിൽ നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചത്.

ചർച്ച നടത്തി

അതേസമയം നേതാക്കൾ മൗനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി ചർച്ച തിരുമാനം കൈക്കൊള്ളാമെന്നും ഹൈക്കമാന്റഅ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ 15 ഓളം നേതാക്കളുമായി താരിഖ് അൻവർ ഫോണിൽ ചർച്ച നടത്തി കഴിഞ്ഞു. ലോക്ക് ഡൗൺ കഴിഞ്ഞാൽ താരിഖ് കേരളത്തിൽ എത്തിയേക്കും.

സുധാകരന് വേണ്ടി

എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നൽകുന്ന മുന്നറിയിപ്പ്. നിലവിൽ കെ സുധാകരന്റെ പേരാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ തലമുറമാറ്റം എന്ന നിർദ്ദേശം ഉയർത്തുന്ന രാഹുൽ സുധാകരന് വേണ്ടി രംഗത്തെത്തുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ ചോദ്യം ഉയർത്തുന്നുണ്ട്.

കെ മുരളീധരന്റെ പേര്

എതിർപ്പുകൾ ശക്തമായാൽ മറ്റ് നേതാക്കളെ പരിഗണിച്ചേക്കും. കൊടുക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേയും വാദങ്ങൾ ഉയർന്നാൽ സമുദായ സമവാക്യങ്ങൾ പരിഗണിക്കാതെ കെ മുരളീധരനെ അധ്യക്ഷനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുംസംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും

കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

English summary
Rahul gandhi asks to appoint new KPCC president soon, these are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X