Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തോട് കൈ കോർത്ത് രാഹുൽ ഗാന്ധി, സഹകരിച്ച് പ്രവർത്തിക്കും, എൽഡിഎഫ് എംഎൽഎ വന്നു കണ്ടു!

കോഴിക്കോട്: വയനാട്ടിലെ വോട്ടര്‍മാര്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് വിട്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആയിരുന്നില്ല, മറിച്ച് ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ ആയിരുന്നു. അതും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ നാല് ലക്ഷത്തിലധികം വോട്ടിന്. എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയായില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുകയും ചെയ്തു.

എങ്കിലും വയനാട്ടുകാര്‍ക്ക് രാഹുല്‍ ഗാന്ധിയെന്ന പേരിനോടുളള ആവേശം കെട്ടിട്ടില്ല. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുലിന് വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ അത്യുജ്ജ്വല സ്വീകരണമാണ് നല്‍കുന്നത്. തോല്‍വിക്ക് ശേഷം രാഷ്ട്രീയ പോരാട്ടം മടക്കി പെട്ടിയില്‍ വെച്ച രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മോദിക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. രാഹുലിന്റെ ഈ മടക്കം കോണ്‍ഗ്രസിന് വന്‍ ആവേശമാകുന്നു. ഒപ്പം ഇടത് പക്ഷത്തോടുളള തന്റെ നിലപാടും രാഹുല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ആവേശമായി രാഹുൽ ഗാന്ധി

ആവേശമായി രാഹുൽ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി സന്ദര്‍ശിക്കുന്ന സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം വന്‍ തിരിച്ചടിയേറ്റ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രക്ഷയായത് കേരളവും പഞ്ചാബും പോലെയുളള സംസ്ഥാനങ്ങള്‍ മാത്രമാണ്. അതിനുളള നന്ദി പ്രകടനം കൂടിയാണ് രാഹുലിന്റെ സന്ദര്‍ശനം. 12 ഇടത്താണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ റോഡ് ഷോ.

വീണ്ടും കടന്നാക്രമിച്ച് രാഹുല്‍

വീണ്ടും കടന്നാക്രമിച്ച് രാഹുല്‍

തിരഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്ര മോദിയെ രൂക്ഷമായി കടന്നാക്രമിച്ചിരുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെ നിശബ്ദനായിരുന്നു. എന്നാലിപ്പോള്‍ മോദിയെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വരികയാണ്. തിരഞ്ഞെടുപ്പിന് ശേഷം ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം താന്‍ ആദ്യമായി കേള്‍ക്കുന്നത് ഇവിടെ നിന്നാണ് എന്ന് കഴിഞ്ഞ ദിവസത്തെ റോഡ് ഷോയില്‍ രാഹുല്‍ പറയുകയുണ്ടായി.

കേരളത്തിന് പരിഗണന ലഭിക്കില്ല

കേരളത്തിന് പരിഗണന ലഭിക്കില്ല

കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസ് അല്ലെന്നും കേരളത്തിലെ ജനം ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തെ കൈവിടില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാഹുല്‍ ഗാന്ധി തളളിക്കളഞ്ഞു. മോദി കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് താന്‍ കരുതുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന പരിഗണന കോണ്‍ഗ്രസോ ഇടത് പക്ഷമോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല..

മോദിക്ക് മനസ്സിലാക്കിക്കൊടുക്കും

മോദിക്ക് മനസ്സിലാക്കിക്കൊടുക്കും

കേരളം തനിക്ക് വാരാണസി പോലെയാണ് എന്നൊക്കെ പറയുമെങ്കിലും ഉത്തര്‍ പ്രദേശിന് കിട്ടുന്ന പരിഗണന കേരളത്തിന് കിട്ടില്ല. ആ നിലപാടില്‍ ഒരിക്കലും പ്രതീക്ഷ വെയ്ക്കരുത്. കേരളത്തെ പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മോദിക്ക് മനസ്സിലാക്കി കൊടുക്കും. നാഗ്പൂരില്‍ ഇരുന്ന് കേരളത്തെ ഭരിക്കാനുളള അവസരം നല്‍കരുത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഇടത് പക്ഷത്തിനെതിരെ മത്സരം

ഇടത് പക്ഷത്തിനെതിരെ മത്സരം

ബിജെപി ശക്തമായിരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാതെ രണ്ടാം മണ്ഡലം കേരളത്തില്‍ തിരഞ്ഞെടുത്തതിന് രാഹുല്‍ ഗാന്ധി വലിയ തോതില്‍ വിമര്‍ശനത്തിന് ഇരയായിരുന്നു. രാഹുലിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്റെ തോല്‍വിയുടെ ആക്കം കൂട്ടി. ദേശീയ തലത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടത് പക്ഷം കടന്നാക്രമിച്ചിരുന്നു.

സഹകരിച്ച് പ്രവർത്തിക്കും

സഹകരിച്ച് പ്രവർത്തിക്കും

എന്നാല്‍ ഇടത് പാര്‍ട്ടികള്‍ക്കെതിരെ ഒന്നും പറയാനില്ല എന്നതായിരുന്നു രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലപാട് എടുത്തത്. തിരഞ്ഞെടുപ്പിന് ശേഷവും ഇടതിനോടുളള താല്‍പര്യം രാഹുല്‍ ഗാന്ധി പരസ്യമാക്കിയിരിക്കുന്നു. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇടത്പക്ഷവുമായി പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.

ഇടത് എംഎൽഎ വന്ന് കണ്ടു

ഇടത് എംഎൽഎ വന്ന് കണ്ടു

ഇടതുപക്ഷത്തെ ഒരു എംഎല്‍എ തന്നെ കഴിഞ്ഞ ദിവസം വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടത് പക്ഷത്തെ മറ്റ് എംഎല്‍എമാരെയും കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. കേരളത്തിലെ ജനങ്ങള്‍ വ്യത്യസ്തമായ രാഷ്ട്രീയ ബോധം ഉളളവരാണ്. എല്ലാ പാര്‍ട്ടിക്കാരും തനിക്ക് വോട്ട് ചെയ്തവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും വയനാട്ടില്‍ റോഡ് ഷോയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+