കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബഹളങ്ങള്‍ക്കിടയിലും വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍

വയനാട്: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഞെട്ടലിലാണ് ഹൈക്കമാന്‍റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച, ഗാന്ധികുടുംബത്തിന്‍റെ കുത്തക സീറ്റായ അമേഠിയില്‍ പോലും വിജയിക്കാനായില്ലെന്നത് പാര്‍ട്ടിയെ നടുക്കിയിരിക്കുകയാണ്. എന്നാല്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അധ്യക്ഷന്‍റെ രണ്ടാം മണ്ഡലമായ വയനാട്ടിലും കേരളത്തിലെ വിജയത്തിലും കോണ്‍ഗ്രസ് ആശ്വാസത്തിലാണ്.

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

മോദി തരംഗത്തിനിടയിലും തന്നെ ജയിപ്പിച്ച വയനാട്ടുകാരെ കാണാന്‍ എത്താനിരിക്കുകയാണ് രാഹുല്‍. അതിന് മുന്‍പ് തന്നെ എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ രാഹുല്‍ തന്‍റെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.വിശദാംശങ്ങളിലേക്ക്

 ഉലയാതെ കേരളം

ഉലയാതെ കേരളം

മോദി തരംഗത്തില്‍ രാജ്യത്ത് കാവിക്കാറ്റ് ആഞ്ഞ് വീശിയപ്പോള്‍ രാഹുല്‍ തരംഗമാണ് കേരളത്തില്‍ ആഞ്ഞടിച്ചത്. ആകെയുള്ള 20 സീറ്റുകളില്‍ 19 ലും യുഡിഎഫ് ജയിച്ചു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ചരിത്രം തന്നെ തിരുത്തിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. നാലേകാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുല്‍ ജയിച്ചത്.

 വയനാടിനെ ചേര്‍ത്ത് പിടിച്ച്

വയനാടിനെ ചേര്‍ത്ത് പിടിച്ച്

എന്നാല്‍ ദേശീയ തലത്തില്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കാവിക്കാറ്റില്‍ ഉലഞ്ഞ് പോയി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ താന്‍ രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് രാഹുല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

 എംപിയെന്ന നിലയില്‍

എംപിയെന്ന നിലയില്‍

എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയിലും തന്നെ ജയിപ്പിച്ച് വിട്ട വയനാട്ടുകാരെ കൈവിടാന്‍ രാഹുല്‍ ഒരുക്കമല്ല. എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ തുടങ്ങി കഴിഞ്ഞു. വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബത്തെ ഫോണില്‍ വിളിച്ച് അധ്യക്ഷന്‍ ആശ്വസിപ്പിച്ചു.

 ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

പനമരം നീര്‍വാരം സ്വദേശി വിഡി സതീശനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.മരണ വാര്‍ത്ത ദു:ഖത്തോടെയാണ് ശ്രവിച്ചതെന്ന് രാഹുല്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. വയനാടിന് വേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങി പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ മലയാളത്തില്‍ ഇക്കാര്യം പങ്കുവെച്ചത്.

 മലയാളത്തില്‍ ട്വീറ്റ്

മലയാളത്തില്‍ ട്വീറ്റ്

കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ദിനേശ് കുമാറിന്‍റെ വാര്‍ത്ത ഏറെ ദുഖത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്‍റെ ഭാര്യ സുജിതയുമായി ഫോണില്‍ സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മകള്‍ സുദര്‍ശനയോട് അമ്മയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി. കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.

 ജൂണ്‍ ആദ്യവാരം

ജൂണ്‍ ആദ്യവാരം

വയനാട്ടിലെ വമ്പന്‍ വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ജി പറയാന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം എത്താനിരിക്കുകയാണ്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും രാഹുല്‍ എത്തുകയെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മണ്ഡലത്തില്‍ രാഹുലിന്‍റെ പ്രവര്‍ത്തനം ഇനി എങ്ങനെയാകും എന്ന ആകാംഷയിലാണ് വയനാട്ടുകാര്‍.

 പരാതി തീര്‍ക്കുമോ?

പരാതി തീര്‍ക്കുമോ?

വയനാട്ടില്‍ ഒരു വിരുന്നുകാരനെപ്പോലെ വല്ലപ്പോഴും എത്തുന്ന ആളായിരുന്നു മുന്‍ എംപി എംഐ ഷാനവാസ് എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അതിശ്കതമായ ഇടപെടല്‍ മണ്ഡലത്തില്‍ നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ഒട്ടേറെ വികസന പ്രശ്നങ്ങളള്‍ മണ്ഡലത്തില്‍ ഭിമുഖീകരിക്കുന്നുണ്ട്. കാര്‍ഷിക പ്രതിസന്ധി, മേഖലയില്‍ മനുഷ്യ -വന്യജീവി സംഘര്‍ഷം, ആരോഗ്യ മേഖലയിലെ അപര്യാപ്തതകള്‍, ബദല്‍ റോഡ്, രാത്രിയാത്രാ നിരോധനം എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് പരിഹാരം കാണുമെന്നാണ് വയനാട്ടുകരുടെ പ്രതീക്ഷ.

English summary
rahul gandhi called dineshs family in wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X