കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി; കൂടിക്കാഴ്ചയ്ക്കായി 23 അംഗസംഘം ദില്ലിക്ക്
Recommended Video
ദില്ലി: വയനാട് മണ്ഡലത്തിന്റെ വികസന പദ്ധതികൾക്ക് രൂപരേഖ തയാറാക്കാൻ കേരളാ നേതാക്കളെ വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് രാഹുലിന്റെ നിർദ്ദേശം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, മൂന്ന് ഡിഡിസി അധ്യക്ഷന്മാർ തുടങ്ങി 23 അംഗ സംഘത്തെയാണ് രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം തേടാനും അടിയന്തര പ്രധാന്യം വേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസന പദ്ധതികൾ മാത്രമെ വയനാടിന് ഗുണകരമാകുവെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നിരവധി നിവേദനങ്ങൾ വയനാട്ടിലെ വോട്ടർമാർ നൽകിയിരുന്നു. നിവേദനങ്ങളിൽ ഉന്നയിച്ച പരാതികളും ആവശ്യങ്ങളും പരിഹരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.
നാലര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനായി മണ്ഡലത്തിലെത്തിയ രാഹുലിന് വൻ വരവേൽപ്പാണ് വയനാട്ടുകാർ ഒരുക്കിയത്. പ്രാദേശിക നേതാക്കളുമായും രാഹുൽ ഗാന്ധി ചർച്ചകൾ നടത്തിയിരുന്നു. പാർലമെന്റിൽ വയനാടിന്റെയും കേരളത്തിന്റെയു ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. വയനാട്ടിലെ കർഷക ആത്മഹത്യയിലടക്കം രാഹുൽ ഗാന്ധി ഇതിനോടകം തന്നെ ഇടപെടലുകൾ നടത്തിയിരുന്നു.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച











Click it and Unblock the Notifications