Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകരെ ആവേശത്തിലാക്കി രാഹുല്‍ ഗാന്ധി; ഹൈവെയില്‍ ചീറിപ്പാഞ്ഞ കാര്‍ പൊടുന്നനെ ബ്രേക്കിട്ടു

Recommended Video

cmsvideo
    ദുരിതത്തിനിടയിലും ആവേശം നിറച്ച് രാഹുല്‍ ഗാന്ധി

    കൊച്ചി: പ്രളയ ദുരിത ബാധിതരെ നേരിട്ട് കാണാനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം പ്രവര്‍ത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി. മഹാപ്രളയത്തില്‍ നിന്ന് അതിവീജനത്തിനുള്ള ശ്രമത്തിലാണ് മലയാളികള്‍. ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താനില്ലെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തെ കേരളം നേരിട്ട രീതിയെ അഭിനന്ദിക്കുന്നുവെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    ദുരിതാശ്വാസ ക്യാമ്പിലേക്ക് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം കുതിക്കുമ്പോള്‍ കൊച്ചിയില്‍ റോഡിന്റെ വശങ്ങളില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവരെ കാണാനാണ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മാറ്റിവച്ച് അദ്ദേഹം കാറില്‍ നിന്നിറങ്ങി ആള്‍ക്കൂട്ടത്തിലേക്ക് വന്നത്. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന വിവരങ്ങള്‍ ഇങ്ങനെ....

    സുരക്ഷാ സംവിധാനങ്ങള്‍ മറന്നു

    സുരക്ഷാ സംവിധാനങ്ങള്‍ മറന്നു

    ദുരിതത്തില്‍ കഴിയുമ്പോഴും ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ വളരെ ആവേശത്തിലാണ് പ്രളയബാധിതരായ നാട്ടുകാര്‍ എത്തിയത്. കേരളത്തിന്റെ വേദനയില്‍ പങ്കുചേരാനെത്തിയ രാഹുലിനോട് എല്ലാവരും നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിനിടയില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറന്നാണ് രാഹുല്‍ ഇടപെട്ടത്.

    രാഹുലിന്റെ കാര്‍ ബ്രേക്കിട്ടു

    രാഹുലിന്റെ കാര്‍ ബ്രേക്കിട്ടു

    കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള അതിവേഗ പാച്ചിലിലായിരുന്നു രാഹുലിന്റെ കാര്‍. പ്രവര്‍ത്തകര്‍ റോഡിന്റെ വശങ്ങളില്‍ നിന്ന് രാഹുലിന് കൈവീശി കാണിക്കുന്നുണ്ടായിരുന്നു. സുരക്ഷാ വാഹനങ്ങള്‍ മുന്നോട്ട് പോയി. പെട്ടെന്നാണ് രാഹുലിന്റെ കാര്‍ ബ്രേക്കിട്ടത്...

    ജനങ്ങള്‍ക്കിടയിലേക്ക്

    ജനങ്ങള്‍ക്കിടയിലേക്ക്

    പുറത്തിറങ്ങിയ രാഹുല്‍ ജനങ്ങള്‍ക്കിടയിലേക്ക് വന്നു. എല്ലാവരെയും ഹസ്തദാനം ചെയ്തു. പലരും ഫോട്ടോ പിടിച്ചു. അധികപേര്‍ക്കും വിശ്വസിക്കാനായില്ല ഇങ്ങനെ ഒരു അനുഭവം. അവര്‍ അദ്ദേഹത്തോട് ചേര്‍ന്ന് നിന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

    എയര്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തു

    എയര്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തു

    ചൊവ്വാഴ്ച എയര്‍ആംബുലന്‍സിന് വേണ്ടി രാഹുല്‍ ഗാന്ധി തന്റെ യാത്ര വൈകിപ്പിച്ചതും വാര്‍ത്തയായിരുന്നു. രോഗിയായ സ്ത്രീയെ കൊണ്ടുപോകാന്‍ എയര്‍ആംബുലന്‍സ് എത്തിയിരുന്നു. ഈവേളയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയും യാത്രയ്ക്ക് വന്നത്. ആദ്യം രോഗിയെ കൊണ്ടുപോകട്ടെ.. എന്നിട്ടുമതി തന്റെ യാത്ര എന്ന് അദ്ദേഹം നിലപാടെടുത്തു.

    പ്രളയം മനുഷ്യ നിര്‍മിതമാണോ

    പ്രളയം മനുഷ്യ നിര്‍മിതമാണോ

    പ്രളയം മനുഷ്യ നിര്‍മിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വളരെ പക്വതയോടെയാണ് രാഹുല്‍ മറുപടി നല്‍കിയത്. താന്‍ വന്നത് ജനങ്ങളുടെ വേദനയകറ്റാനാണെന്നും രാഷ്ട്രീയം പറയാന്‍ ഇപ്പോഴില്ലെന്നും രാഹുല്‍ മറുപടി നല്‍കി. പ്രളയമേഖലയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

    കൂടുതല്‍ സഹായം നല്‍കണം

    കൂടുതല്‍ സഹായം നല്‍കണം

    കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. അത് മലയാളികളുടെ അവകാശമാണ്. അര്‍ഹതപ്പെട്ട സഹായം കേന്ദ്രം നല്‍കിയിട്ടില്ല. ക്യാമ്പുകളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മുഖ്യമന്ത്രിയോട് ഞാന്‍ സംസാരിച്ചു. നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    വയനാട് യാത്ര റദ്ദാക്കി, ഇടുക്കിയിലേക്ക്

    വയനാട് യാത്ര റദ്ദാക്കി, ഇടുക്കിയിലേക്ക്

    അതിനിടെ വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണിത്. ബുധനാഴ്ച അദ്ദേഹം വയനാട് സന്ദര്‍ശിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ന്് ഇടുക്കി സന്ദര്‍ശിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+