Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ വേണ്ട, തിരഞ്ഞെടുപ്പിന് ശേഷം തമ്മിലടിക്കാം : രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെങ്കിലും ആകാമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കളിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എല്ലാവരും കൂടി ഒന്നിക്കുമ്പോഴാണ് കഴിവ് വര്‍ദ്ധിക്കുന്നത്. കോണ്‍ഗ്രസ് ഒരു കുടുംബമാണ് അപ്പോള്‍ എല്ലാവരും അതുപോലെ തന്നെ പെരുമാറണമെന്നും രാഹുല്‍ പറഞ്ഞു.

rahul gandi

ഇപ്പോള്‍ ആരും വഴക്കിടേണ്ട. തിരഞ്ഞെടുപ്പ് വരെ നമുക്ക് വഴക്ക് ഒളിവാക്കാം അതിനുശേഷം ഇഷ്ടം പോലെ വഴക്കിട്ടോളൂ. ഞാനും വരാം നിങ്ങളുടെ വഴക്ക് കേള്‍ക്കാന്‍ അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ശേഷിയില്ല. കോണ്‍ഗ്രസിന് മാത്രമേ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കഴിയൂ. മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+