Get Updates
Get notified of breaking news, exclusive insights, and must-see stories!

അണയാത്ത പ്രതിഷേധം; കോൺഗ്രസ് എംപിമാർ നാളെയും പാർലമെന്റിൽ പ്രതിഷേധം തുടരും

Mar 26, 2023, 4:29 pm IST

പ്രതിഷേധത്തിനിടെ ട്രെയിൻ തടഞ്ഞ മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ
Mar 26, 2023, 3:04 pm IST

രാഹുൽ ഗാന്ധിയുടെ അയോഗ്യത ജനാധിപത്യത്തിന്റെ അന്ത്യമാണെന്ന് പൃഥ്വിരാജ് ചവാൻ
Mar 26, 2023, 1:55 pm IST

കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹം രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ വേണ്ടിയല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയാണെന്ന് ശശി തരൂര്‍ എംപി
Mar 26, 2023, 12:35 pm IST

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പഞ്ചാബ്, ഹരിയാന നേതൃത്വം സങ്കൽപ് സത്യാഗ്രഹ സംഘടിപ്പിച്ചു
Mar 26, 2023, 11:37 am IST

കോൺഗ്രസ് മുൻ എംപിയും 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയുമായ ജഗദീഷ് ടൈറ്റ്‌ലർ കോൺഗ്രസ് നടത്തുന്ന സങ്കൽപ് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തി.
Mar 26, 2023, 11:04 am IST

പോലീസിന്റെ നടപടികളെല്ലാം അവഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തുന്നത്.
Mar 26, 2023, 10:54 am IST

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൗണ്ട് ബയോ അപ്ഡേറ്റ് ചെയ്തു. അയോഗ്യനാക്കിയ എം പി എന്നാണ് ചേർത്തിരിക്കുന്നത്
Mar 26, 2023, 10:51 am IST

ക്രമസമാധാനവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലീസിന്റെ നടപടി. രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Mar 26, 2023, 10:51 am IST

സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
Mar 26, 2023, 10:51 am IST

രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം ആരംഭിച്ചു.
Mar 26, 2023, 10:33 am IST

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പാർട്ടിയുടെ സങ്കൽപ് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ രാജ്ഘട്ടിലെത്തി.
Mar 26, 2023, 9:52 am IST

സവര്‍ക്കറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ് 'സവര്‍ക്കറെപ്പോലെയാകാന്‍ അദ്ദേഹത്തിന് ഈ ജീവിതം മതിയാകില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.
Mar 26, 2023, 9:39 am IST

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Mar 26, 2023, 9:01 am IST

ഇന്ന് എല്ലാ ജില്ല ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും.
Mar 26, 2023, 8:51 am IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.
Mar 26, 2023, 8:11 am IST

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും.
Mar 25, 2023, 6:00 pm IST

രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി കോൺഗ്രസ് അംഗീകരിക്കുകയാണ് വേണ്ടത്. നിയമപരമായ നടപടികൾ ഈ വിഷയത്തിൽ സ്വീകരിക്കാനുള്ള എല്ലാ അവകാശവും കോൺഗ്രസിനുണ്ട്. എന്നാൽ തെരുവിൽ പ്രതിഷേധിച്ച് കൊണ്ട് നിയമ വ്യവസ്ഥയേയും ഭരണഘടനയേയും കോൺഗ്രസ് വെല്ലുവിളിക്കുകയാണ് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണൻ പറഞ്ഞു.
Mar 25, 2023, 5:08 pm IST

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയെന്നാണ് രാഹുലിന്റെ അയോഗ്യതയോട് യെച്ചൂരിയുടെ പ്രതികരണം.
Mar 25, 2023, 4:36 pm IST

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും.
Mar 25, 2023, 4:21 pm IST

രാഹുല്‍ ഗാന്ധിക്ക് ലഭിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ അമിതമാണെന്ന് പ്രശാന്ത് കിഷോര്‍. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പഴയ പാര്‍ട്ടി നന്നായി തയ്യാറായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ചൂടില്‍ ആളുകള്‍ പലതും പറയുംമെന്നും ഇത് ആദ്യത്തേയോ അവസാനത്തേയോ സംഭവമായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Mar 25, 2023, 4:04 pm IST

രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ഉണ്ടായതെന്ന് ശശി തരൂര്‍. വിദേശമാധ്യമങ്ങളില്‍ രാഹുലിനെ അയോഗ്യനാക്കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Mar 25, 2023, 3:43 pm IST

രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നെന്നും അയോഗ്യതാ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ്. രാഹുലിനെ ശിക്ഷിച്ചതും അദാനി വിഷയവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു
Mar 25, 2023, 3:18 pm IST

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. മാനനഷ്ടക്കേസില്‍ നിലവിലെ എം പിയായ രാഹുല്‍ ഗാന്ധിയുടെ സ്ഥാനം റദ്ദാക്കിയിരുന്നു.
Mar 25, 2023, 2:51 pm IST

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തന്നെ ജനാധിപത്യം തകരുന്നുവെന്ന് സ്വര ഭാസ്‌കര്‍. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് താക്കൂര്‍ ഇപ്പോഴും എം പിയായി തുടരുന്നത് എങ്ങനെയാണ് എന്നും സ്വര ഭാസ്‌കര്‍
Mar 25, 2023, 2:30 pm IST

രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബി ജെ പിയെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ഇത് ചെയ്യുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
Mar 25, 2023, 1:58 pm IST

എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും എന്റെ ജോലി കൃത്യമായി ചെയ്യും. പാര്‍ലമെന്റിന് അകത്തോ പുറത്തോ അതൊരു വിഷയമേ അല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
Mar 25, 2023, 1:57 pm IST

അദാനിയെ കുറിച്ച് താന്‍ അടുത്തതായി നടത്താന്‍ പോകുന്ന പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നു. ആ ഭയം പ്രധാനമന്ത്രിയുടെ കണ്ണികളില്‍ കണ്ടു.
Mar 25, 2023, 1:40 pm IST

മോദിയും അദാനിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ചോദ്യം ചെയ്തതാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. സ്പീക്കറെ നേരിട്ട് കണ്ടിട്ടും ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.
Mar 25, 2023, 1:24 pm IST

ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്
Mar 25, 2023, 1:20 pm IST

പാർലമെന്റിന് അകത്തായാലും പുറത്തായാലും ചെയ്യാനുളളത് ചെയ്യും. പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾക്ക് നന്ദി
READ MORE

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട് മണ്ഡലം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വയനാട്ടിലും വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് ഡിസിസിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സേചേഞ്ചിന് മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

Rahul Gandhi Disqualification Live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+