കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബഫര്‍സോണില്‍ ഇടപെടല്‍ തേടി കത്തയച്ചു'; ആക്രമണത്തിന് പിന്നാലെ തെളിവുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ അയച്ച കത്ത് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരണം നടത്തിയിരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെ ആണ് വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണം എന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

rahul gandhi

'ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികള്‍: ഷാഫി പറമ്പില്‍സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികള്‍: ഷാഫി പറമ്പില്‍

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്ക് പറ്റി. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചാണ് ആക്രമണം ഉണ്ടായത്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറാന്‍ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘര്‍ഷം ഉണ്ടായത്. ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഒരുപൊടിക്ക് ചിരി കൂടി ആയാലുണ്ടല്ലോ....വ്യത്യസ്ത ലുക്കില്‍ അര്‍ച്ചന ശുശീലന്‍

എസ്എഫ്‌ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

English summary
rahul gandhi facebook post after sfi's attack against his wayanad office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X