കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനായിരങ്ങള്‍ ഇരമ്പിയെത്തി; ബാരിക്കേഡുകള്‍ തകര്‍ന്നു, വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും

Google Oneindia Malayalam News

Recommended Video

cmsvideo
ജനങ്ങളെ ഇളക്കി മറിച്ച് രാഹുല്‍ റോഡ്‌ഷോ | Oneindia Malayalam

കല്‍പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കനത്ത സുരക്ഷയില്‍ രാവിലെ പതിനൊന്ന് മണിയോടെ കളക്ട്രേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

<strong>ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കരുത്; മഹാരാഷ്ട്രയില്‍ എഎപി മത്സരിക്കില്ല, പിന്തുണ കോണ്‍ഗ്രസിന്?</strong>ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കരുത്; മഹാരാഷ്ട്രയില്‍ എഎപി മത്സരിക്കില്ല, പിന്തുണ കോണ്‍ഗ്രസിന്?

പ്രിയങ്ക ഗാന്ധി,കെസി വേണുഗോപാൽ, മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചത്..

കര്‍ശന സുരക്ഷ

കര്‍ശന സുരക്ഷ

രാഹുല്‍ പത്രികാ സമര്‍പ്പണത്തിന് എത്തുന്നതിനോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയായിരുന്നു വയനാട് കളക്ട്രേറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒമ്പത് മണിക്ക് മുൻപ് തന്നെ ജീവനക്കാരെ എല്ലാം കളക്ട്രേറ്റിനകത്ത് പ്രവേശിപ്പിച്ചിരുന്നു.

റോഡ് ഷോ

റോഡ് ഷോ

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ നടത്തിയ റോഡ് ഷോയില്‍ അക്ഷരാര്‍ത്ഥതില്‍ കല്‍പ്പറ്റ നഗരം ഇളികി മറിഞ്ഞു. തുറന്ന വാഹനത്തിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കണ്ട് ജനങ്ങള്‍ ആരവങ്ങള്‍ ഉയര്‍ത്തി.

രാഹുലിനൊപ്പം

രാഹുലിനൊപ്പം

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കമൊപ്പം ഉണ്ടായിരുന്നു.

ജനങ്ങള്‍

ജനങ്ങള്‍

പത്രികാസമര്‍‍പ്പണത്തിന് ശേഷം കളക്ട്രേറ്റില്‍ നിന്നും പുറത്തിറങ്ങിയ രാഹുലിനേയും പ്രിയങ്ക ഗാന്ധിയേയും കാണാന്‍ യുഡിഎഫ് പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ റോഡിന് ഇരുവശവും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും

വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ റോഡ് ഷോയില്‍ അണിനിരക്കാന്‍ വയനാട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

വലയം ഭേദിച്ച്

വലയം ഭേദിച്ച്

പത്രികാസമര്‍പ്പണത്തിനെന്ന പോലെ റോഡ് ഷോയിലും കനത്ത സുരക്ഷയായിരുന്നു എസ്പിജിയും കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് ക രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. എന്നാല്‍ യാത്രാമധ്യേ പലയിടത്തും രാഹുല്‍ സുരക്ഷാ വലയം ഭേദിച്ച് പ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തി.

ബാരിക്കേഡുകള്‍ തകര്‍ന്നു

ബാരിക്കേഡുകള്‍ തകര്‍ന്നു

പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ പലയിടത്തും ബാരിക്കേഡുകള്‍ തകര്‍ന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അത് തലവേദന സൃഷ്ടിച്ചു. റോഡ് ഷോയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്.

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ

കേന്ദ്ര സര്‍ക്കാരും മോദിയും ആര്‍എസ്എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. സിപിഎമ്മിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം.

ഒരു സന്ദേശം നല്‍കുക

ഒരു സന്ദേശം നല്‍കുക

എന്നാല്‍ ഞാനൊരു കാര്യം പറയുന്നു. എന്റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ സിപിഎമ്മിനെതിരെ സംസാരിക്കില്ല. എന്റെ മുഖ്യ ശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി

ലോക്സഭ തിരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
rahul gandhi filed nomination in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X