Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് പിന്തുണയുമായി രാഹുൽ; 'ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ ഭയക്കുന്നില്ല'

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ലെന്ന് രാഹുൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൈകള്‍ ചേർത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

rahul gandhi and K Sudhakaran

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ കെ സുധാകരനും വിഡി സതീശനും ഇന്ന് ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് താരിഖ് അൻവർ രാഹുലിനെ ധരിപ്പിച്ചു. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്.

യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വം രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിലായതുൾപ്പെടെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് നടന്നിട്ടും യൂത്ത് കോൺഗ്രസ് യാതൊരു പ്രതിഷേധവും നടത്തിയില്ലെന്നത് സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. സംഘടന തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് തിരിഞ്ഞ് വോട്ട് ഉറപ്പിക്കാനുള്ള ശ്രമം മാത്രമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നാണ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ കാരണമായെന്നും അതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും നേതൃത്വം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+