Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ: കൈ പിടിച്ചുനടക്കുന്നതിനിടെ കുട്ടിയുടെ ചെരുപ്പഴിഞ്ഞു; ചെരുപ്പിട്ടുകൊടുത്ത് രാഹുല്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. വലിയ തരത്തിലുള്ള സ്വീകാര്യതയാണ് രാഹുൽ നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ ​ഗാന്ധി ജനങ്ങളുമായി നടത്തുന്ന ഇടപെടൽ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർ‌ച്ച ചെയ്യപ്പെട്ടിരുന്നു. പ്രായമായവർ മുതൽ കൊച്ച കുട്ടികൾ വരെയാണ് രാഹുലിനെ കാണാൻ എത്തുന്നത്. രാഹുലിനെ കാണാനും സംസാരിക്കാനുമാണ് ഇവർ എത്തുന്നത്. എല്ലാവരോടും രാഹുൽ കാര്യങ്ങൾ ചോദിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
    എന്തൊരു എളിമ, കൈ പിടിച്ചു നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ചെരുപ്പിടാന്‍ സഹായിക്കുന്ന രാഹുലിനെ കണ്ടോ

    ഇപ്പോൽ ആലപ്പുഴയിലാണ് ഭാരത് ജോഡോ യാത്ര. ഹരിപ്പാട് നിന്ന് യാത്ര പുനരാരംഭിച്ചു. രാവിലെ 6:30 ന് ശേഷം ആരംഭിച്ച യാത്രയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്നെ കാത്തുനിൽക്കുന്നവരെ അഭിവാദ്യം ചെയ്തും, ചിരിച്ചും വഴിയരികിലെ ഹോട്ടലിൽ ചായ കുടിച്ചും പോകുന്ന രാഹുലിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നുണ്ട്.

    1

    ഇപ്പോൾ ഇതാ പദയാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാൻ പെൺകുട്ടിയെ സഹായിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഏറ്റെടുത്തു. യാത്രയുടെ 11-ാം ദിവസം ആണ് ഈ സംഭവം, ഒരു കൊച്ചു കുട്ടിയെ പാദരക്ഷകൾ ഇടാൻ രാഹുൽ സഹായിക്കുന്നതാണ് വീഡിയോ. മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

    2

    "ലാളിത്യവും സ്‌നേഹവും. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇവ രണ്ടും ആവശ്യമാണ്," ഡിസൂസ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ക്ലിപ്പിൽ പാർട്ടി പ്രവർത്തകരെയും നേതാക്കരെയും രാഹുലിനൊപ്പം കാണാം. ഷെയർ ചെയ്തതിന് ശേഷം ആയിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. രാഹുലിന്റെ ലാളിത്യത്തെ പ്രശംസിച്ച് നിരവധിപേരാണ് രം​ഗത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ വൻ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്.

    4

    കോണ്‍ഗ്രസ് ആരംഭിക്കുന്ന ദേശീയ യാത്ര കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന യാത്ര വലിയ ലക്ഷ്യങ്ങളോടെയാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെയും വൈകീട്ടും എല്ലാ ദിവസവും പദയാത്രയുണ്ടാകും.
    രാഹുല്‍ ഗാന്ധിക്കൊപ്പം 100ലധികം പേര്‍ യാത്രയുടെ ഭാഗമായി മുഴുവന്‍ സമയമുണ്ടാകും. 3570 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വലിയ യാത്ര കോണ്‍ഗ്രസ് നടത്തിയിട്ടില്ല. മാത്രമല്ല, ജനങ്ങളുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് കോണ്‍ഗ്രസ് യാത്രയെ കാണുന്നത്.

    4

    രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പ്രതികരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്ത് ആകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ കൂടുതലുള്ളത് എന്നാണു സിപിഎം വിലയിരുത്തിയത്.നേരത്തെ സിപിഎം ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് രം​ഗത്തെത്തിയിരുന്നു. കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി ജെപി. ഭരിക്കുന്ന യുപിയില്‍ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിലൂടെ പോകുന്നില്ലെന്നും പറഞ്ഞായിരുന്നു പരിഹാസം.

    5


    വ്യാഴാഴ്ച ചേര്‍ന്ന സിപിഎം. പിബി യോഗം, ഭാരത് ജോഡോയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ല എന്ന ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. അതിനാലാകാം കോണ്‍ഗ്രസും കേരളത്തില്‍ യാത്രയ്ക്കായി കൂടുതല്‍ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

    വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+