രാഹുലിനെതിരെ യുഎസില്‍ പ്രതിഷേധം: പിന്നില്‍ ഖാലിസ്ഥാന്‍ വാദികള്‍, കൃത്യമായ മറുപടിയും
സാന്താ ക്ലാര: അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. കാലിഫോർണിയയില്‍ നടന്ന പരിപാടിക്കിടെ ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യങ്ങളുമായി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വരികയായിരുന്നു. ചൊവ്വാഴ്ച സാന്റാ ക്ലാരയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സംഘടിപ്പിച്ച 'മൊഹബത് കി ദുകാൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുന്‍ എ ഐ സി സി അധ്യക്ഷന്‍.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി സദസ്സിൽ നിന്ന് ചിലർ രാഹുലിനും ഗാന്ധി കുടുംബത്തിനുമെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയായിരുന്നു. മുദ്രാവാക്യത്തെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട രാഹുല്‍ ഗാന്ദി "സ്വാഗതം, സ്വാഗതം ... നഫ്രത് കെ ബസാർ മേ മൊഹബത് കി ദുകാൻ"-എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ സദസ്സിലുള്ള മറ്റുള്ളവരും രാഹുലിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം, അതായത് കോൺഗ്രസിനെ സംബന്ധിച്ച്, ഞങ്ങൾക്ക് എല്ലാവരോടും സ്നേഹമുണ്ട്. ആർക്കെങ്കിലും വന്ന് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ, അവർ പറയുന്നത് പരിഗണിക്കാതെ, അവരെ കേൾക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ അവരോട് ദേഷ്യപ്പെടാൻ പോകുന്നില്ല, ആക്രമണകാരികളാകാൻ പോകുന്നില്ല. ഞങ്ങൾ അത് നന്നായി കേൾക്കും. വാസ്തവത്തിൽ, നമ്മൾ അവരോട് വാത്സല്യമുള്ളവരായിരിക്കും, അവരോട് സ്നേഹമുള്ളവരായിരിക്കും. കാരണം അതാണ് നമ്മുടെ സ്വഭാവം'- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ബി ജെ പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. '1984-ലെ സിഖ് വംശഹത്യയ്ക്ക് (കോൺഗ്രസ് അഴിച്ചുവിട്ട) രാഹുൽ ഗാന്ധി അമേരിക്കയില്‍ വെച്ച് പരിഹസിക്കപ്പെട്ടു. നിങ്ങൾ ജ്വലിപ്പിച്ച വിദ്വേഷത്തിന്റെ തീ ഇപ്പോഴും ശക്തമായി ജ്വലിക്കുന്നു' - രാഹുലിന്റെ പരിപാടിയുടെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് ബി ജെ പി ഐടി സെല്‍ മേധാവി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ രാഹുലിനെ എതിർക്കാന്‍ ഖലിസ്ഥാന്‍ അനുകൂലികളെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും രംഗത്ത് വന്നു.
"നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ, ആ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾക്ക് മറുപടി നൽകാൻ ആളുകൾ ഭാരത് ജോഡോ മുദ്രാവാക്യം ഉയർത്തിയത് എങ്ങനെയെന്ന് കാണാമായിരുന്നു. നിങ്ങൾ ത്രിവർണ്ണ പതാകയും എടുത്ത് 'ഭാരത് ജോഡോ' എന്ന് പറയുക. എന്നെ വിശ്വസിക്കൂ, നിങ്ങളെപ്പോലുള്ള ഏതൊരു രാജ്യദ്രോഹിക്കും അപ്പോള്‍ സുഖം തോന്നും, " സുപ്രിയ ശ്രീനേറ്റ് ട്വീറ്റ് ചെയ്തു. മൂന്ന് നഗരങ്ങളിലേക്കുള്ള യുഎസ് പര്യടനത്തിനായാണ് രാഹുൽ ചൊവ്വാഴ്ച അമേരിക്കയിലെത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications