കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂവലത്തോടുകാർക്ക് വീട്ടുമുറ്റത്ത് കുടിവെള്ളം എത്തിച്ച് രാഹുൽ ഗാന്ധി, വർഷങ്ങളുടെ ദുരിതത്തിന് അന്ത്യം

Google Oneindia Malayalam News

വയനാട്: കൊവിഡ് കാരണം മണ്ഡലത്തില്‍ എത്താനാകുന്നില്ലെങ്കിലും വയനാടിന് സഹായമെത്തിക്കുന്നതില്‍ എംപിയായ രാഹുല്‍ ഗാന്ധി മുന്നില്‍ തന്നെയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സിനും സഹായം എത്തിച്ച രാഹുല്‍ വയനാട്ടുകാരുടെ കുടിവെളള പ്രശ്‌നത്തിനും പരിഹാരം കണ്ടിരിക്കുകയാണ്.

കുടിവെളളം കിട്ടാതെ നാളുകളായി ദുരിതത്തില്‍ കഴിയുന്ന വയനാട്ടിലെ കൂവലത്തോടിനാണ് രാഹുല്‍ ഗാന്ധി കുടിവെള്ളമെത്തിച്ചിരിക്കുന്നത്. കൂവലത്തോടുകാര്‍ തങ്ങളുടെ എംപിക്ക് സ്‌നേഹത്തോടെ നന്ദി പറയുകയാണ്. വിശദാംശങ്ങളിങ്ങനെ..

കുടിവെള്ളം ഇല്ലാതെ ദുരിതം

കുടിവെള്ളം ഇല്ലാതെ ദുരിതം

വയനാട്ടിലെ ആദിവാസി വിഭാഗം ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ദുരിതം അനുഭവിക്കുന്നവരാണ്. ജില്ലയിലെ വൈത്തിരി താലൂക്കിലെ കൂവലത്തോട് കോളനിയിലെ ആളുകള്‍ കുടിവെള്ളം ഇല്ലാതെയാണ് കഷ്ടപ്പെടുന്നത്. വര്‍ഷങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ് ഈ കോളനിയിലെ കുടുംബങ്ങള്‍.

40 കുടുംബങ്ങൾക്ക് വെള്ളം

40 കുടുംബങ്ങൾക്ക് വെള്ളം

വയനാട് മണ്ഡലത്തിലെ എംപി ആയതിന് ശേഷം ആദിവാസി മേഖലകളില്‍ രാഹുല്‍ ഗാന്ധി നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിന്റെ കൂടി ഭാഗമായാണ് കൂവലത്തോടുകാര്‍ക്ക് വീട്ടുമുറ്റത്ത് കുടിവെള്ളം എത്തിയിരിക്കുന്നത്. കൂവലത്തോട് കോളനിയിലെ 40 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

കിലോ മീറ്ററുകളോളം നടത്തം

കിലോ മീറ്ററുകളോളം നടത്തം

കൂവലത്തോട് കോളനിയിലുളള 40 കുടുംബങ്ങളും കിലോ മീറ്ററുകളോളം നടന്നാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉളള വെള്ളം ശേഖരിച്ചിരുന്നത്. കുടങ്ങളുമേന്തി ആളുകള്‍ വെള്ളം ശേഖരിക്കാന്‍ പോകുന്നത് ഇവിടെ നിത്യേനെ ഉളള കാഴ്ച ആയിരുന്നു. മഴക്കാലമാകുമ്പോള്‍ അവര്‍ വീടുകളില്‍ മഴവെള്ളം ശേഖരിച്ചും ഉപയോഗിച്ച് പോന്നു.

വീടുകള്‍ക്ക് മുന്നില്‍ കുടിവെളള പൈപ്പ്

വീടുകള്‍ക്ക് മുന്നില്‍ കുടിവെളള പൈപ്പ്

ഈ കുടുംബങ്ങളുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ട എംപി ഉടനടി പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ 40 കുടുംബങ്ങളുടേയും വീടുകള്‍ക്ക് മുന്നില്‍ കുടിവെളള പൈപ്പ് സ്ഥാപിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി-വയനാട് എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. കൂവലത്തോട് നിവാസികള്‍ തങ്ങളുടെ എംപിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

350 ടെലിവിഷന്‍ സെറ്റുകൾ

350 ടെലിവിഷന്‍ സെറ്റുകൾ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ്സുകൾ ഏർപ്പെടുത്തിയപ്പോൾ പഠന സൌകര്യമില്ലാത്ത കുട്ടികൾക്ക് രാഹുൽ ഗാന്ധി സഹായം എത്തിച്ചിരുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി 350 ടെലിവിഷന്‍ സെറ്റുകളാണ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തത്. 225 ടിവികള്‍ ആണ് വയനാട് ജില്ലയില്‍ വിതരണം നടത്തിയത്. 125 ടിവികള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിലും വിതരണം നടത്തി.

കൈത്താങ്ങായി രാഹുൽ

കൈത്താങ്ങായി രാഹുൽ

ഓണ്‍ലൈന്‍ പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ 75 ടെലിവിഷന്‍ സെറ്റുകള്‍ മണ്ഡലത്തില്‍ രാഹുല്‍ വിതരണം നടത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ വകയായി 175 ടെലിവിഷനുകളും മണ്ഡലത്തിലെത്തി. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകളും വായനശാലകളും വിദ്യാർത്ഥികൾക്ക് വേണ്ടി കേന്ദ്രീകരിച്ചാണ് ടിവികള്‍ സ്ഥാപിച്ചത്.

English summary
Rahul Gandhi initiated water project in Koovalathodu Colony, Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X